Last Updated on 16 Nov 2026 • 4:21 PM by Openzone Online

Advertisement

ചെറുതോണി: യുവാക്കളെ രക്തദാന രംഗത്തേക്ക് കൂടുതൽ ആകർഷിക്കുകയും സ്ഥിരം രക്തദാതാക്കളുടെ കൂട്ടായ്മ രൂപീകരിക്കുകയും ലക്ഷ്യമിട്ട് ചെറുതോണിയിൽ രക്തദാന ക്യാമ്പ് സംഘടിപ്പിക്കുന്നു.കേരള വ്യാപാരി വ്യവസായി ഏകോപന സമിതി യൂത്ത് വിങ് ചെറുതോണി യൂണിറ്റും ഹസ്ത ഫാർമാ ആൻഡ് സർജിക്കലും സംയുക്തമായാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്.

ഈ മാസം 18ന് ചെറുതോണിയിലെ ഹസ്ത ഫാർമാ ആൻഡ് സർജിക്കലിൽ നടക്കുന്ന ക്യാമ്പിൽ യുവാക്കളുടെ പങ്കാളിത്തം ഉറപ്പാക്കുകയാണ് സംഘാടകരുടെ ലക്ഷ്യം.ഒറ്റത്തവണത്തെ രക്തദാനത്തിൽ മാത്രം ഒതുങ്ങാതെ സ്ഥിരമായി രക്തദാനം ചെയ്യാൻ സന്നദ്ധരായ യുവാക്കളെ കണ്ടെത്തി പ്രത്യേക കൂട്ടായ്മ രൂപീകരിക്കും.

ക്യാമ്പിൽ പങ്കെടുക്കുന്നവരുടെ വിവരങ്ങൾ ശേഖരിച്ച് ഡാറ്റാബേസ് തയ്യാറാക്കുകയും ഓരോ മൂന്ന് മാസം കൂടുമ്പോഴും ഇവരെ ബന്ധപ്പെടുകയും ചെയ്യും.

അടിയന്തര സാഹചര്യങ്ങളിൽ ഉൾപ്പെടെ രക്തത്തിന്റെ ലഭ്യത ഉറപ്പാക്കാൻ സഹായിക്കുന്ന സ്ഥിരം രക്തദാതാക്കളുടെ ശൃംഖല രൂപീകരിക്കുകയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.

യൂണിറ്റ് പ്രസിഡന്റ് രഞ്ജിത്ത് പി. ലൂക്കോസ്, ഡോ. ഹരികൃഷ്ണൻ, അജാസ് ഖാൻ, ബിനീഷ് മാത്യു തുടങ്ങിയവർ പരിപാടിയുടെ വിശദാംശങ്ങൾ അറിയിച്ചു

ഈ വാർത്ത ഷെയർ ചെയ്യൂ

Leave a Reply

Your email address will not be published. Required fields are marked *