Last Updated on 22 Nov 2026 • 3:47 PM by Openzone Online

Advertisement

ചെറുതോണി :ഇടുക്കി തൊക്കുപാറയിൽ രണ്ട് ദിവസം പ്രായമുള്ള നവജാത ശിശുവിന്റെ മൃതദേഹം അഴുകിയ നിലയിൽ കണ്ടെത്തി. വിവാഹിതയല്ലാത്ത യുവതി പ്രസവിച്ച കുഞ്ഞിനെ ഉപേക്ഷിച്ചതാകാമെന്നാണ് പ്രാഥമിക വിവരം. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.

അണുബാധയെ തുടർന്ന് യുവതിയെ കഴിഞ്ഞദിവസം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ചികിത്സയ്ക്കിടെ ഡോക്ടർമാർക്ക് സംശയം തോന്നിയതിനെ തുടർന്ന് ആശുപത്രി അധികൃതർ പോലീസിനെ വിവരം അറിയിക്കുകയായിരുന്നു.

തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിൽ യുവതിയുടെ വീടിന് സമീപത്തുനിന്നാണ് നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തിയത്. മൃതദേഹം അഴുകിയ നിലയിലായിരുന്നു. തുടർന്ന് ഇൻക്വസ്റ്റ് നടപടികൾക്കായി മൃതദേഹം ഇടുക്കി മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

സംഭവത്തിൽ കൂടുതൽ വ്യക്തത വരാനുണ്ട്. കുഞ്ഞിന്റെ മരണകാരണം, മരണസമയത്തെ സാഹചര്യങ്ങൾ, കുഞ്ഞിനെ ഉപേക്ഷിച്ചതാണോ തുടങ്ങിയ കാര്യങ്ങൾ അന്വേഷണത്തിലൂടെ മാത്രമേ വ്യക്തമാകൂ.

നാളെ പുലർച്ചെയോടെ പോലീസ് കൂടുതൽ പരിശോധനകളും അന്വേഷണ നടപടികളും നടത്തുമെന്നാണ് പ്രാഥമിക വിവരം.സംഭവത്തിൽ അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ടോ എന്നതുൾപ്പെടെയുള്ള കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.

ഈ വാർത്ത ഷെയർ ചെയ്യൂ

Leave a Reply

Your email address will not be published. Required fields are marked *