Last Updated on 21 Nov 2026 • 8:19 AM by Openzone Online

ചെറുതോണി :ആസാമിലെ ജോർഹട്ട് ജില്ലയിൽ വാഹന പരിശോധനയ്ക്കിടെ സൈനിക വാഹനം തടഞ്ഞുനിർത്തി ഡ്രൈവർ സീറ്റ് ബെൽറ്റ് ധരിച്ചില്ലെന്ന കാരണത്താൽ പിഴ ചുമത്തിയ വനിതാ മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ സെമിം സുൽത്താനയുടെ നടപടി സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായിരിക്കുകയാണ്. എം.വി.ഐയുടെ നടപടിയെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേർ രംഗത്തെത്തിയിട്ടുണ്ട്.
ഇതിനിടെ സംഭവത്തിൽ എം.വി.ഐക്കെതിരെ രൂക്ഷ വിമർശനവുമായി വിമുക്തഭടൻ ജിജി കാട്ടാൻ കോട്ടിൽ എഴുതിയ ഫേസ്ബുക്ക് കുറിപ്പു ശ്രദ്ധ നേടുകയാണ്. സൈനിക വാഹനങ്ങളുടെ രജിസ്ട്രേഷൻ, സൈനിക സേവനത്തിന്റെ പ്രത്യേകതകൾ, അടിയന്തര സാഹചര്യങ്ങളിൽ സീറ്റ് ബെൽറ്റ് സൃഷ്ടിച്ചേക്കാവുന്ന തടസ്സങ്ങൾ തുടങ്ങിയ വിഷയങ്ങളാണ് കുറിപ്പിൽ പ്രധാനമായും ഉന്നയിക്കുന്നത്.

സൈനിക വാഹനങ്ങൾ പ്രതിരോധ വകുപ്പിന്റെ കീഴിലാണ് രജിസ്റ്റർ ചെയ്യുന്നതെന്നും സാധാരണ വാഹനങ്ങളിൽ നിന്ന് വ്യത്യസ്തമായി അവയുടെ നിയന്ത്രണ സംവിധാനങ്ങൾ മനസ്സിലാക്കേണ്ടതുണ്ടെന്നും അദ്ദേഹം കുറിപ്പിൽ ചൂണ്ടിക്കാട്ടുന്നു.
അടിയന്തര സാഹചര്യങ്ങളിൽ സൈനികർക്ക് വാഹനത്തിൽനിന്ന് വേഗത്തിൽ പുറത്തിറങ്ങേണ്ടിവരുന്നതിനാൽ സീറ്റ് ബെൽറ്റ് തടസ്സമാകാമെന്നും അദ്ദേഹം അഭിപ്രായപ്പെടുന്നു. സൈനികരോടുള്ള മാന്യതയും അവരുടെ സേവനത്തിന്റെ പ്രത്യേകതകളും പൊതുസമൂഹവും സർക്കാർ ഉദ്യോഗസ്ഥരും മനസ്സിലാക്കേണ്ടതുണ്ടെന്നും കുറിപ്പിൽ പറയുന്നു.
സൈനിക സേവനം പൗരന്മാർക്ക് നിർബന്ധമാക്കണമെന്നും സൈനിക സേവനം പൂർത്തിയാക്കാത്തവർക്ക് കേന്ദ്ര-സംസ്ഥാന സർക്കാർ മത്സരപ്പരീക്ഷകളിൽ പങ്കെടുക്കാൻ അനുമതി നൽകരുതെന്നുമുള്ള നിർദേശവും അദ്ദേഹം മുന്നോട്ടുവയ്ക്കുന്നുണ്ട്. സൈനിക വാഹനങ്ങൾ തടയുന്നതുമായി ബന്ധപ്പെട്ട് കേരളത്തിലുണ്ടായ മുൻകാല സംഭവങ്ങളും കുറിപ്പിൽ പരാമർശിക്കുന്നുണ്ട്.

( ജിജി കാട്ടാൻ കോട്ടിൽ)
ആസാം സംഭവത്തിന്റെ പശ്ചാത്തലത്തിൽ സൈനിക സംവിധാനങ്ങളെക്കുറിച്ചും സൈന്യത്തോടുള്ള സമീപനത്തെക്കുറിച്ചും പുതിയ ചർച്ചകൾക്ക് വഴിയൊരുക്കുന്നതാണ് വിമുക്തഭടന്റെ കുറിപ്പ്.
(വിമുക്തഭടൻ ജിജി കാട്ടാൻ കോട്ടിൽ ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിന്റെ പൂർണ്ണരൂപം താഴെ)
പോസ്റ്റിന്റെ പൂർണ്ണരൂപംആസാമിലെ ജോർഹട്ട് ജില്ലയിൽ വാഹന പരിശോധനയ്ക്കിടെ വനിതാ മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ സെമിം സുൽത്താന അതുവഴി വന്ന ആർമിയുടെ വാഹനം തടഞ്ഞു നിർത്തുകയും ഡ്രൈവർ സീറ്റ് ബെൽറ്റ് ധരിച്ചില്ലെന്ന കാരണത്താൽ പിഴയിടുകയും ഈ വാർത്ത സോഷ്യൽ മീഡിയയിൽ പ്രചരിക്കുകയും ചെയ്തതിനെ തുടർന്ന് സുൽത്താനയെ ന്യായീകരിച്ചും പ്രതികൂലിച്ചും അഭിപ്രായങ്ങൾ കാണുകയുണ്ടായി.
ഇതുമായി ബന്ധപ്പെട്ട് MVI യെ അനുകൂലിച്ച് വന്ന പല കമൻ്റുകളും വായിച്ചപ്പോൾ സൈന്യത്തെക്കുറിച്ചും സൈനിക സേവനത്തെക്കുറിച്ചും പലർക്കും ഒരു ധാരണയുമില്ലെന്ന സത്യം മനസിലായതിനെ തുടർന്നാണ് ഈ കുറിപ്പ്. ആദ്യംതന്നെ പറയട്ടെ. സൈനിക വാഹനങ്ങളുമായി മോട്ടോർ വാഹന വകുപ്പിന് യാതൊരു ബന്ധവുമില്ല. കാരണം പ്രതിരോധ സേനയുടെ (Army, Navy, Air Force) വാഹനങ്ങൾ മോട്ടോർ വാഹന വകുപ്പിൽ രജിസ്റ്റർ ചെയ്യുകയോ വാഹന വകുപ്പ് രജിസ്ട്രേഷൻ നമ്പർ നൽകുകയോ ചെയ്യുന്നില്ല. വാഹനം രജിസ്റ്റർ ചെയ്യുന്നതും വാഹന നമ്പർ അലോട്ട് ചെയ്യുന്നതും പ്രതിരോധ വകുപ്പ് തന്നെയാണ്.പിന്നെ എന്താണ് എം.വി.ഐ പരിശോധിക്കുന്നത്? സീറ്റ് ബെൽറ്റോ? അടിയന്തിര സാഹചര്യങ്ങളിൽ (വാഹനത്തിന് നേരേ ഗ്രനേഡ് ആക്രമണം, വെടിവെയ്പ്പ് മുതലായവ) വാഹനം നിർത്തിയിറങ്ങുന്നതിനോ വാഹനത്തിൽ നിന്ന് ആയുധമെടുക്കുന്നതിനോ സീറ്റ് ബെൽറ്റ് വലിയ തടസമാണ്. എം.വി.ഐയുടെ പാവാടയുടെ വള്ളിയല്ല – സൈനിക വാഹനത്തിൻ്റെ സീറ്റ് ബെൽറ്റ് എന്ന് അറിയുക.ആ വാഹനത്തിലുണ്ടായിരുന്ന ജെ.സി.ഒ റാങ്കിലുള്ള ഉദ്യോഗസ്ഥരടക്കം എത്ര മര്യാദയായി ആണ് പെരുമാറുന്നത്. 14 ലക്ഷം പേർ ജോലി ചെയ്യുന്ന കരസേന.
ശാന്തശീലരും ക്ഷിപ്രകോപികളും ഇതിലുണ്ട്. രണ്ടാമത് പറഞ്ഞ തരത്തിലുള്ള ആരെങ്കിലും ആ വാഹനത്തിലുണ്ടായിരുന്നെങ്കിൽ ഇനി വാഹനം പരിശോധിക്കാൻ ആ എം.വി.ഐ ഉണ്ടാകുമായിരുന്നില്ല. സ്ത്രീകളോട് മാന്യമായി ഇടപെടുന്ന കരസേനയുടെ മുഖം മീഡിയയുടെ മുന്നിൽ മോശമാകാതിരിക്കാൻ വാഹനത്തിലുണ്ടായിരുന്നവർ ശ്രദ്ധിച്ചിരിക്കാം.ഈ മാസം ആദ്യം ത്രിപുരയിൽ മയക്കുമരുന്ന് കടത്തിയവരെ പിടിക്കാൻ ബംഗ്ലാദേശ് അതിർത്തിയോട് ചേർന്നു കിടക്കുന്ന ഒരു ഗ്രാമത്തിൽ എത്തിയ മൂന്ന് ബി.എസ്.എഫ് ജവാൻമാരെ സ്ത്രീകളടക്കമുള്ള ആൾക്കൂട്ടം മരക്കമ്പുകളുമായി ആക്രമിച്ചു.
യൂണിഫോമിലായിരുന്ന അവരെ അടിച്ച് വീഴ്ത്തി. അവരുടെ തോക്ക് പിടിച്ചു വാങ്ങി. ബി.എസ്.എഫിൻ്റെ വാഹനം തല്ലിത്തകർത്തു.സൈന്യവും പോലീസും ഗ്രാമം വളഞ്ഞു. സൈനികരെ ആക്രമിച്ച മുഴുവൻ പേരെയും ജയിലിലടച്ചു. ആയുധം കണ്ടെടുത്തു.കഴിഞ്ഞില്ല.
നൂറിലധികം വീടുകളുണ്ടായിരുന്ന ആ ഗ്രാമത്തിലെ മുഴുവൻ വീടുകളും സൈന്യം ബുൾഡോസർ ഉപയോഗിച്ച് ഇടിച്ചു നിരത്തി. കല്ലിൻമേൽ കല്ല് ശേഷിക്കാതെ ചിതറിക്കിടന്നു……… ഗ്രാമവാസികൾ അലമുറയിട്ട് ജീവൻ രക്ഷിക്കാനായി പാഞ്ഞ് നടന്നു.ഇതാണ് സൈനിക നടപടി.ഹിന്ദി ചാനലുകളിൽ മാത്രമെ ഈ വാർത്ത ഞാൻ കണ്ടുള്ളു. മലയാളം ചാനലുകൾ ആഘോഷിച്ച് കണ്ടില്ല.
സൈന്യത്തിൻ്റെ അഭിമാനം രാജ്യം സംരക്ഷിക്കുന്നതെങ്ങനെയെന്ന് അക്രമകാരികൾ കണ്ടു. രാഷ്ട്രീയം പറയുന്നില്ല. അതിൻ്റെ നേട്ടം കേന്ദ്ര സർക്കാരിനാണ്. കേന്ദ്രം ഭരിക്കുന്ന ഭാരതീയ ജനതാ പാർട്ടിക്കാണ്. അതുകൊണ്ട് തന്നെ കേരളത്തിൽ അത് വാർത്ത ആയില്ല. (ഞാൻ ബി.ജെ.പി ക്കാരൻ അല്ല. കോൺഗ്രസിന് വോട്ടു ചെയ്യുന്ന ഒരു വോട്ടർ മാത്രം).കേരളത്തിലും പതിറ്റാണ്ടുകൾക്ക് മുമ്പ് രണ്ട് സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. ഒരു തവണ കൊച്ചിയിലും ഒരു തവണ തിരുവനന്തപുരത്തും.
രണ്ട് സംഭവങ്ങളും സൈനികരെ കേരള പോലീസ് അറസ്റ്റ് ചെയ്ത് സ്റ്റേഷനിൽ കൊണ്ടുപോയതാണ്. രണ്ടിടത്തും സൈന്യം പോലീസ് സ്റ്റേഷനിൽ ആയുധങ്ങളുമായി ഇരച്ച് കയറി സൈനികരെ മോചിപ്പിച്ചു.വെറുതെ സോഷ്യൽ മീഡിയയിൽ ആളുകളിക്കാനാണ് M.V.I സൈനിക വാഹനം തടഞ്ഞതും പിഴയിട്ടതും. മത്സര പരീക്ഷയെഴുതി ജോലിയിൽ കയറി ഒരു പ്രമോഷൻ നേടിയ എം.വി.ഐ അറിവില്ലായ്മ കൊണ്ട് ചെയ്തതല്ല.സമ്പന്ന രാഷ്ട്രങ്ങളിലെ പോലെ അല്ലെങ്കിൽ ഇസ്രയേലിനെ പോലെ (ഇസ്രയേൽ എന്ന് എടുത്ത് പറഞ്ഞത് സ്ത്രീകൾക്ക് നിർബന്ധിത സൈനിക സേവനമുള്ള ലോകത്തിലെ ഏക രാജ്യം എന്നതിനാലാണ്). ഇന്ത്യയിലെ എല്ലാ പൗരൻമാർക്കും ഒരു കുറഞ്ഞ കാലയളവിലേക്ക് എങ്കിലും സൈനിക സേവനം നിർബന്ധമാക്കണം. ഈ കുറഞ്ഞ കാലയളവിൽ സൈനിക സേവനം ചെയ്യാത്ത ആരെയും UPSC പോലുള്ള കേന്ദ്ര സർക്കാർ പരീക്ഷകളും സംസ്ഥാന സർക്കാരുകളുടെ പി.എസ്.സി പരീക്ഷകളും എഴുതാൻ അനുവദിക്കരുത്.

സർക്കാർ ഉദ്യോഗസ്ഥർ പൗരബോധമുള്ളവരായിരിക്കണം. രാജ്യസ്നേഹമുള്ളവരായിരിക്കണം. ഏറ്റവും കുറഞ്ഞത് രാജ്യം കാക്കുന്ന സൈന്യത്തെ ബഹുമാനിക്കുന്നവരായിരിക്കണം.ഇതൊന്നും ഇല്ലാത്തതു കൊണ്ടാണ് എം.വി.ഐ സൈനിക വാഹനവും ഡ്യൂട്ടിയിലുള്ള യൂണിഫോമിലുള്ള പട്ടാളക്കാരെയും അവർ സഞ്ചരിച്ച വാഹനവും റോഡിൽ തടഞ്ഞത്. യൂണിഫോമിലുള്ള, ഡ്യൂട്ടിയിലുള്ള സൈനികനെ നിയന്ത്രിക്കാൻ അവൻ്റെ മേലധികാരിക്ക് മാത്രമെ അധികാരമുള്ളു.സൈനിക വാഹനം തടഞ്ഞ വനിതാ എം.വി.ഐ ഒന്ന് അറിഞ്ഞിരിക്കണം. ഇന്ത്യയിൽ സർവ്വ സൈന്യാധിപൻ രാഷ്ട്രപതിയാണ്.
ലക്ഷക്കണക്കിന് സൈനികരുടെയും വാഹനങ്ങളുടെയും യുദ്ധക്കപ്പലുകളുടെയും യുദ്ധവിമാനങ്ങളുടെയും ഗോഡ്ഫാദർ. എം.വി.ഐക്ക് സംശയം ഇനിയും തീർന്നില്ലെങ്കിൽ വാഹന ഉടമ ന്യൂഡൽഹിയിലെ Raisina Hills-ൽ ഇരുപ്പുണ്ട്.അങ്ങോട്ട് പോയി ചോദിക്ക് …….\- ജിജി കാട്ടാൻ കോട്ടിൽ (വിമുക്തഭടൻ)

