Last Updated on 17 Nov 2026 • 5:41 AM by Openzone Online

ചെറുതോണി :മരിയാപുരം പഞ്ചായത്തിന്റെ കേരളോത്സവ പരിപാടികൾക്ക് സമാപനമായി. സ്ത്രീകളും കുട്ടികളും ഉൾപ്പെടെ നിരവധി പേർ പങ്കെടുത്ത വർണ്ണോജ്വലമായ റാലിയോടെയാണ് കഴിഞ്ഞമൂന്നുദിവസങ്ങളിലായി നടന്ന കേരളോത്സവം സമാപിച്ചത്.
സമാപന സമ്മേളനം ഇടുക്കി എംഎൽഎ റോയി കെ പൗലോസ് ഉദ്ഘാടനം ചെയ്തു. ഇടുക്കി നാരക്കാനം മരിയാപുരം ഭാഗങ്ങളിലാണ് വിവിധ മത്സരങ്ങൾ നടന്നത്. ഇടുക്കി ടൗണിൽ നടന്ന സമാപന സമ്മേളനത്തിൽമരിയാപുരം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ജിപ്സി ജിമ്മി അധ്യക്ഷത വഹിച്ചു ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സാന്ദ്രമോൾ ജിന്നി മുഖ്യ പ്രഭാഷണം നടത്തി.

പഞ്ചായത്ത് വൈസ് പ്രസിഡണ്ട് സണ്ണി ജോൺ ജില്ലാ പഞ്ചായത്ത് പൊതുമരാമത്ത് വകുപ്പ് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഫ്രാൻസിസ് അറയ്ക്ക പറമ്പിൽ,ബ്ലോക്ക് പഞ്ചായത്ത് അംഗം ടെസ്സി തങ്കച്ചൻ, മറ്റ് പഞ്ചായത്ത് അംഗങ്ങൾ മരിയാപുരം പഞ്ചായത്ത് സെക്രട്ടറി സന്ദീപ് സുകുമാരൻ പൊതുപ്രവർത്തകർ സാംസ്കാരിക സംഘടന പ്രതിനിധികൾ ഉൾപ്പെടെ നിരവധി പേർ പങ്കെടുത്തു. മത്സരങ്ങളിലെ വിജയികൾക്ക് എംഎൽഎയും മറ്റ് ജനപ്രതിനിധികളും ചേർന്ന് ട്രോഫികളുംയും സർട്ടിഫിക്കറ്റുകളും വിതരണം ചെയ്തു.

