Last Updated on 16 Nov 2026 • 8:54 AM by Openzone Online

ചെറുതോണി :പാറേമാവ് കൊലുമ്പൻ കോളനിയിൽ വാട്ടർ അതോറിറ്റിയുടെ കുടിവെള്ള പൈപ്പ് പൊട്ടി ഒരു വർഷം പിന്നിട്ടിട്ടും അറ്റകുറ്റപ്പണികൾ നടത്താൻ അധികൃതർ തയ്യാറാകുന്നില്ലെന്ന് ആക്ഷേപം. ഒരു വർഷത്തോളമായി പൈപ്പ് പൊട്ടിയ നിലയിലാണെന്നും, ഇതിലൂടെ ലിറ്റർ കണക്കിന് ശുദ്ധജലമാണ് ദിവസേന പാഴായിക്കൊണ്ടിരിക്കുന്നതെന്നും പ്രദേശവാസികൾ ആരോപിക്കുന്നു.

പൈപ്പ് പൊട്ടിയതിനെത്തുടർന്ന് തുടർച്ചയായി വെള്ളം ഒഴുകുന്നതിനാൽ സമീപത്തെ റോഡും പരിസരപ്രദേശങ്ങളും ചെളിക്കുണ്ടായി മാറുകയും, റോഡ് തകരുകയും ചെയ്തു. ഇതുമൂലം കാൽനടയാത്രക്കാർക്കും വാഹനങ്ങൾക്കും ഒരുപോലെ ബുദ്ധിമുട്ടുണ്ടാക്കുകയും ചെയ്യുന്നുണ്ട്.
വിഷയം ചൂണ്ടിക്കാട്ടി വാട്ടർ അതോറിറ്റി അധികൃതർക്ക് പലതവണ പരാതി നൽകിയിട്ടും യാതൊരുവിധ നടപടിയും ഉണ്ടായിട്ടില്ലെന്നാണ് നാട്ടുകാരുടെ ആക്ഷേപം. അധികൃതരുടെ ഭാഗത്തുനിന്നുള്ള ഈ അനാസ്ഥയ്ക്കെതിരെ പ്രദേശവാസികൾക്കിടയിൽ ശക്തമായ പ്രതിഷേധം ഉയർന്നിട്ടുണ്ട്. എത്രയും വേഗം തകരാർ പരിഹരിച്ച് പ്രദേശത്തെ കുടിവെള്ള വിതരണം സുഗമമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

