Last Updated on 12 Nov 2026 • 3:50 PM by Openzone Online

ചെറുതോണി :വാഴത്തോപ്പ് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സ്ഥാനം കേരള കോൺഗ്രസ് (ജോസഫ്) വിഭാഗത്തിലെ സെലിൻ വിൻസൻ രാജിവെച്ചു. ജോലിസംബന്ധമായ കാര്യങ്ങളുമായി ബന്ധപ്പെട്ടാണ് രാജിയെന്നാണ് വിവരം.
ആശാ വർക്കറായി പ്രവർത്തിച്ചുവരുന്ന സെലിൻ വിൻസൻ ഇതുമായി ബന്ധപ്പെട്ട സാഹചര്യത്തിലാണ് വൈസ് പ്രസിഡന്റ് സ്ഥാനം ഒഴിഞ്ഞത്. മൂന്ന് തവണയായി പഞ്ചായത്ത് അംഗമായിരുന്ന സെലിൻ വിൻസൻ ഒരു വർഷക്കാലം പഞ്ചായത്ത് പ്രസിഡന്റായും പ്രവർത്തിച്ചിട്ടുണ്ട്.
നിലവിൽ കേരള കോൺഗ്രസ് (ജോസഫ്) വിഭാഗത്തി ന് മുന്നണി ധാരണപ്രകാരമാണ് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സ്ഥാനം ലഭിച്ചിരുന്നത്. ഒഴിവുവന്ന വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് കേരള കോൺഗ്രസ് വിഭാഗത്തിൽനിന്ന് വിജയിച്ച രവി സുധാകരനെ പരിഗണിക്കാനാണ് സാധ്യത.
ഭരണ പ്രതിസന്ധി ഉണ്ടായിട്ടില്ല എന്നും അതുമൂലമല്ല രാജി എന്നും സെലിൻ വിൻസൻറ് വെളിപ്പെടുത്തി.

