Last Updated on 10 Nov 2026 • 3:47 PM by Openzone Online

Advertisement

ഇടുക്കി: സ്ത്രീകളുടെ അവകാശങ്ങൾക്കും ഉന്നമനത്തിനുമായി ഈ രാജ്യത്ത് ഏറ്റവും കൂടുതൽ പോരാടിയത് പുരുഷന്മാരാണെന്ന് വനിതാ ശിശു വികസന വകുപ്പ് മന്ത്രി അഡ്വ. ബിന്ദു കൃഷ്ണ.

രാജാറാം മോഹൻ റോയിയെപ്പോലുള്ള സാമൂഹിക പരിഷ്കർത്താക്കൾ നടത്തിയ ഇടപെടലുകളുടെ ഗുണഫലമാണ് താൻ ഉൾപ്പെടെയുള്ള സ്ത്രീകൾ ഇന്ന് അനുഭവിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

ഇടുക്കി ജില്ലാ വിമൻസ് കൗൺസിലിന്റെ ഗോൾഡൻ ജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനം പൈനാവ് ഗിരിറാണി ഹോസ്റ്റലിൽ നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

ഗാർഹിക പീഡനങ്ങൾ നേരിട്ട നിരവധി സ്ത്രീകൾക്ക് പുതുജീവിതം നൽകാനും കുട്ടികൾക്ക് വിദ്യാഭ്യാസം ഉറപ്പാക്കാനും ജില്ലാ വിമൻസ് കൗൺസിലിന് കഴിഞ്ഞിട്ടുണ്ട്. കൗൺസിലിന്റെ സഹായത്തോടെ വിദ്യാഭ്യാസം നേടിയവരിൽ പലരും ഇന്ന് സർക്കാർ സർവീസിൽ ഉൾപ്പെടെ ജോലി ചെയ്യുന്നുണ്ട്.

30 സ്ത്രീകളുടെ വിവാഹത്തിനും കൗൺസിൽ സഹായം നൽകിയിട്ടുണ്ട്. അർഹരായ നിരവധി പേർക്ക് വീടുകൾ നിർമിച്ചുനൽകാനും സംഘടനയ്ക്ക് കഴിഞ്ഞതായി ഭാരവാഹികൾ വ്യക്തമാക്കി.ചടങ്ങിൽ ഡോ. പി. ശ്രീകല അധ്യക്ഷത വഹിച്ചു.

ജില്ലാ വിമൻസ് കൗൺസിലിന്റെ തൊടുപുഴ യൂണിറ്റിന്റെ ഔദ്യോഗിക പ്രഖ്യാപനം ചീഫ് വിപ്പ് അബു ജോൺ നിർവഹിച്ചു. അഡ്വ. ഡീൻ കുര്യാക്കോസ് എം.പി. മുഖ്യപ്രഭാഷണം നടത്തി. മാർ ജോൺ നെല്ലിക്കുന്നേൽ അനുഗ്രഹ പ്രഭാഷണം നടത്തി. ഡോക്യുമെന്ററിയുടെ ലോഞ്ചിംഗ് റോയി കെ. പൗലോസ് എം.എൽ.എ. നിർവഹിച്ചു. എം.എൽ.എ. സെനാപതി വേണു, പ്രൊഫ. ഷീല സ്റ്റീഫൻ തുടങ്ങിയവരും സംസാരിച്ചു

ഈ വാർത്ത ഷെയർ ചെയ്യൂ

Leave a Reply

Your email address will not be published. Required fields are marked *