Last Updated on 04 Nov 2026 • 1:09 PM by Openzone Online

Advertisement

(കഞ്ഞിക്കുഴി പഞ്ചായത്തിന്റെ സുവർണ്ണ ജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടന സമയത്ത് ആളൊഴിഞ്ഞ കസേരകൾ)

കഞ്ഞിക്കുഴി:ഇടുക്കി കഞ്ഞിക്കുഴി ഗ്രാമമപഞ്ചായത്തിൻ്റെ സുവർണ്ണ ജൂബിലി ആഘോഷങ്ങളുടെ തുടക്കംതന്നെ ജനപങ്കാളിത്തം കൊണ്ട് പരാജയമായെന്ന് നാട്ടുകാർ. പരിപാടി ഒരു മാസം മുൻപേ പ്രഖ്യാപിച്ചെങ്കിലും വേണ്ടത്ര പ്രചരണം നടത്താൻ കഴിയാത്തത് സുവർണ്ണ ജൂബിലിയുടെ സന്ദേശം പൊതു സമൂഹത്തിലേക്ക് എത്തിക്കാനായില്ലന്ന ആരോപണമാണ് വിവിധ കോണുകളിൽ നിന്നും ഉയരുന്നത്.

സുവർണ്ണ ജൂബിലി ആഘോഷങ്ങളുടെ ആലോചനാ യോഗത്തിലുണ്ടായ കൂട്ടായ്മ പിന്നീട് നിലനിർത്താനാവാത്തതാണ് പരിപാടിക്ക് പിന്നീട് മങ്ങലേക്കാൻ കാരണമെന്നും സംസാരമുണ്ട്. സംഘാടക സമിതിയിലെ അഭിപ്രായ ഭിന്നതമൂലം ഭാരവാഹികളായ പലരും പിന്നീട് പിൻമാറാനിടയായി.

കഞ്ഞിക്കുഴിയിലെ ഏത് ആവശ്യത്തിന് പൊതുപ്രവർത്തകരും ജനപ്രതിനിധികളും ആശ്രയിക്കുന്ന വ്യാപാര സമൂഹത്തെ പോലും ഈ പരിപാടിയുടെ പല ഘട്ടങ്ങളിലും ഒഴിവാക്കിയതായും ആരോപണം ഉണ്ട്. മാത്രമല്ല പഞ്ചായത്ത് പ്രസിഡൻ്റിനെ മൂലക്കിരുത്തികൊണ്ട് ഭരണസമിതി യിലെ ചില അംഗങ്ങൾ നടത്തുന്ന അമിത അധി കാരവും അധികാര ദുർവിനിയോഗവും മാസങ്ങളായി നാട്ടുകാർ ക്കിടയിൽ പാട്ടാണ്.

1976 ലാണ് ഇടുക്കി കഞ്ഞിക്കുഴി ഗ്രാമപഞ്ചായത്ത് നിലവിൽ വന്നത്. 50 വർഷം പിന്നിടുമ്പോൾ ഈ കാലയളവിൽ കൈവരിച്ച നേട്ടങ്ങളെ സംബന്ധിച്ചും അതിന് ഭാഗഭാക്കായവരേക്കുറിച്ചും അനുസ്‌മരിക്കാനോ അടിസ്ഥാനപരമായ പുരോഗതി നേടിക്കൊടുത്ത പല ജനപ്രതിനിധികളെയും ആഘോഷപരിപാടികളിലേക്ക് ക്ഷണിക്കാനോ ഭരണ സമിതിയിൽ പെട്ട പലരും തടസം നിന്നത് സംഘാടക സമിക്കുള്ളിൽ അന്തഛിദ്രത്തിനിടയാക്കി.

ചുരുക്കം ചില പ്രാദേശിക വാട്സപ്പ് ഗ്രൂപ്പുകളിൽ നോട്ടീസ് പ്രചരിപ്പിച്ചതല്ലാതെ പൊതുസമൂഹത്തിലേക്ക് സുവർണ്ണ ജൂബിലിയുടെ പ്രാധാന്യം അറിയിക്കാനോ സംഘാടക സമിതി തയ്യാറായില്ലന്നും ആക്ഷേപമുണ്ട്. അൻപതാം വർഷം അൻപത് ദിവസങ്ങൾ നീണ്ടു നിൽക്കുന്ന ആഘോഷ പരിപാടികളാണ് സംഘാടക സമിതി ലക്ഷ്യമിട്ടിരിക്കുന്നത്.

ഈ വാർത്ത ഷെയർ ചെയ്യൂ

Leave a Reply

Your email address will not be published. Required fields are marked *