Last Updated on 31 Oct 2026 • 9:49 AM by Openzone Online

Advertisement

ചെറുതോണി: വാഴത്തോപ്പ് ഗ്രാമപഞ്ചായത്ത് വനിതാ ശിശു വികസന വകുപ്പിന്റെ നേതൃത്വത്തിൽ മിഴിവ് 2026 എന്ന പേരിൽ വനിതാ കലോത്സവം സംഘടിപ്പിച്ചു. 2026-27 വാർഷിക പദ്ധതിയുടെ ഭാഗമായാണ് തടിയമ്പാട് കമ്മ്യൂണിറ്റി ഹാളിൽ പരിപാടി നടത്തിയത്. എം.എൽ.എ റോയി കെ. പൗലോസ് കലോത്സവം ഉദ്ഘാടനം ചെയ്തു.

ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആൻസി തോമസ് അധ്യക്ഷത വഹിച്ചു.
ഒപ്പന, തിരുവാതിര, ഗ്രൂപ്പ് ഡാൻസ്, കിച്ചൻ മ്യൂസിക്, നാടൻപാട്ട്, മാർഗംകളി തുടങ്ങി വിവിധ കലാപരിപാടികൾ കലോത്സവത്തിന്റെ ഭാഗമായി അരങ്ങേറി. വിവിധ മേഖലകളിൽ പ്രാഗൽഭ്യം തെളിയിച്ച വനിതകളെ ചടങ്ങിൽ ആദരിച്ചു.


ഇന്ദിരാഗാന്ധിയുടെ സ്മൃതിദിനത്തോടനുബന്ധിച്ചു നടന്ന വനിതാ കലോത്സവത്തിൽ
പഞ്ചായത്ത് വൈസ് പ്രസിഡന്റ് സെലിൻ വിൻസന്റ്, പഞ്ചായത്ത് അംഗങ്ങളായ സിബി മത്തായി, സാലി ബാബു, റിൻസി സിബി, ജോസഫ് പാലാട്ടിൽ, രവി സുധാകരൻ, കലേഷ് സി.ജി. ഷോബി ജയ്സൺ, ആസൂത്രണ സമിതി ഉപാധ്യക്ഷൻ സി.പി. സലീം, പഞ്ചായത്ത് സെക്രട്ടറി യേശുദാസ്, മേരി, അലോഷ്യ ജോസഫ് തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.

ഈ വാർത്ത ഷെയർ ചെയ്യൂ

Leave a Reply

Your email address will not be published. Required fields are marked *

You missed