Last Updated on 22 Oct 2026 • 6:34 AM by Openzone Online

പീരുമേട്: ഇടുക്കി പീരുമേട് റാണികോവിൽ എസ്റ്റേറ്റിലെ ആളൊഴിഞ്ഞ സ്ഥലത്തുള്ള കുളത്തിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി. റാണികോവിൽ എസ്റ്റേറ്റ് ലയത്തിൽ താമസിക്കുന്ന ഗോമതി ഷണ്മുഖം (40) ആണ് മരിച്ചത്.
ബുധനാഴ്ച രാത്രി 8-30 മുതൽ ഗോമതിയെ കാണാതായിരുന്നു. തുടർന്ന് പ്രദേശവാസികൾ നടത്തിയ തിരച്ചിലിനിടെ റാണികോവിലിലെ തവർണ്ണ കുളത്തിന് സമീപം ഇവരുടെ ചെരിപ്പ് കണ്ടെത്തി. ഇതോടെ നാട്ടുകാർ പീരുമേട് പോലീസിനെയും ഫയർഫോഴ്സിനെയും വിവരം അറിയിക്കുകയായിരുന്നു.
തുടർന്ന് സ്ഥലത്തെത്തിയ ഫയർഫോഴ്സ് സംഘം 25 അടിയിലധികം താഴ്ചയുള്ള കുളത്തിൽ മണിക്കൂറുകളോളം തിരച്ചിൽ നടത്തി. ഒടുവിലാണ് ഗോമതിയെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
മരണകാരണം വ്യക്തമായിട്ടില്ല. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി പീരുമേട് താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. സംഭവത്തിൽ പോലീസ് തുടർനടപടികൾ സ്വീകരിച്ചുവരികയാണ്.

