Last Updated on 18 Oct 2026 • 6:57 AM by Openzone Online

Advertisement

മൈസൂരു: ഒൻപത് വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ പ്രതിക്ക് വധശിക്ഷ വിധിച്ചതായി റിപ്പോർട്ട്.കഴിഞ്ഞ 2025 ഒക്ടോബർ ഏഴിനാണ് നാടിനെ നടുക്കിയ സംഭവം നടന്നത്.

ദസറ ആഘോഷത്തോടനുബന്ധിച്ച് കുടുംബത്തോടൊപ്പം ബലൂൺ വിൽക്കാനെത്തിയ കുട്ടി രാത്രിയിൽ ദസറ ഗ്രൗണ്ടിൽ കുടുംബത്തോടൊപ്പം ഉറങ്ങുകയായിരുന്നു. രാവിലെ കുട്ടിയെ കാണാതായതിനെത്തുടർന്ന് കുടുംബം നടത്തിയ തിരച്ചിലിലാണ് ഗ്രൗണ്ടിന്റെ ഒരു ഭാഗത്ത് മൃതദേഹം കണ്ടെത്തിയത്.

തുടർന്ന് കുടുംബം പോലീസിൽ പരാതി നൽകി.സി.സി.ടി.വി. ദൃശ്യങ്ങൾ പരിശോധിച്ച പോലീസ് 24 മണിക്കൂറിനുള്ളിൽ പ്രതിയെ പിടികൂടി. തെളിവെടുപ്പിനിടെ രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ പോലീസ് വെടിവെച്ച് കീഴ്പ്പെടുത്തിയതായും റിപ്പോർട്ടുകളുണ്ട്.

ഇതിനുമുമ്പും മറ്റൊരു പെൺകുട്ടിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പ്രതി ശിക്ഷിക്കപ്പെട്ടിരുന്നു. ആ കേസിൽ ജാമ്യത്തിൽ പുറത്തിറങ്ങിയ ശേഷമാണ് വീണ്ടും ഈ ക്രൂരകൃത്യം നടന്നതെന്നാണ് റിപ്പോർട്ട്. കുട്ടികൾക്കെതിരായ അതിക്രമങ്ങൾ തടയേണ്ടതിന്റെ ആവശ്യകത വീണ്ടും ഓർമിപ്പിക്കുന്നതാണ് ഈ സംഭവം.

ഈ വാർത്ത ഷെയർ ചെയ്യൂ

Leave a Reply

Your email address will not be published. Required fields are marked *

You missed