Last Updated on 04 Oct 2026 • 5:25 PM by Openzone Online

Advertisement

പാല :ആനപ്രേമികളുടെ ഇഷ്ടക്കാരനായ കൊമ്പൻ ആന പല്ലാട്ട് ബ്രഹ്മദത്തൻ ഇടിമിന്നലേറ്റ് ചരിഞ്ഞു. പാലാ മേലമ്പാറ സ്വദേശിയായ അഡ്വ. രാജേഷ് പല്ലാട്ടിന്റെ ഉടമസ്ഥതയിലുള്ള ആനയാണ് ബ്രഹ്മദത്തൻ.

വൈകിട്ട് നാലുമണിയോടെ വീടിന് സമീപം മതപ്പാടിനെ തുടർന്ന് തളച്ചിട്ടിരിക്കുകയായിരുന്നു. ഇതിനിടെ മഴയ്‌ക്കൊപ്പമെത്തിയ ശക്തമായ ഇടിമിന്നലേൽക്കുകയായിരുന്നു.

45 വയസായിരുന്നു ബ്രഹ്മദത്തന്. ഏകദേശം 25 വർഷം മുമ്പ് ബിഹാറിലെ വനങ്ങളിൽനിന്നാണ് ബ്രഹ്മദത്തനെ കേരളത്തിലെത്തിച്ചത്. 298 സെന്റിമീറ്റർ ഉയരമുള്ള കൊമ്പനായ ബ്രഹ്മദത്തൻ കേരളത്തിലെ നിരവധി ക്ഷേത്ര ഉത്സവങ്ങളിൽ എഴുന്നള്ളിപ്പിൽ പങ്കെടുത്തിട്ടുണ്ട്.

തൃശൂർ പൂരത്തിൽ പാറമേക്കാവ് ദേവിയുടെ തിടമ്പേറ്റിയിട്ടുള്ള ആന കൂടിയായിരുന്നു ബ്രഹ്മദത്തൻ. ഇടിമിന്നലേറ്റ് നാട്ടാന ചരിയുന്നത് കേരളത്തിൽ അപൂർവ സംഭവമാണ്. 2014-ലാണ് സമാനമായ സംഭവം ഇതിനുമുമ്പ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. പോസ്റ്റ്‌മോർട്ടം നടപടികൾ പൂർത്തിയാക്കിയ ശേഷം ബ്രഹ്മദത്തന്റെ സംസ്കാരം നടത്തും.

ഈ വാർത്ത ഷെയർ ചെയ്യൂ

Leave a Reply

Your email address will not be published. Required fields are marked *

You missed