Last Updated on 04 Oct 2026 • 5:09 PM by Openzone Online

Advertisement

ശാന്തൻപാറ: ഓടിക്കൊണ്ടിരുന്ന ഇലക്ട്രിക് ഓട്ടോറിക്ഷയ്ക്ക് മുകളിലേക്ക് മരം വീണ് ഡ്രൈവർ മരിച്ചു. ശാന്തൻപാറയ്ക്ക് സമീപം ചിന്നക്കട പാലത്തിനോട് ചേർന്നാണ് അപകടം. ശക്തമായ മഴയെ തുടർന്നാണ് മരം വീണത്.

ശാന്തൻപാറ സ്വദേശി വിജയനാണ് മരിച്ചത്. വിജയൻ ഉൾപ്പെടെ മൂന്ന് പേരാണ് അപകടസമയത്ത് ഇലക്ട്രിക് ഓട്ടോറിക്ഷയിൽ ഉണ്ടായിരുന്നത്. മരം ഓട്ടോറിക്ഷയ്ക്ക് മുകളിലേക്ക് വീണതിനെ തുടർന്ന് യാത്രക്കാർക്ക് പരിക്കേറ്റു.

ഗുരുതരമായി പരിക്കേറ്റ വിജയനെ രാജാക്കാട് സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അപകടത്തെ തുടർന്ന് പ്രദേശത്ത് ഗതാഗത തടസ്സവും ഉണ്ടായി.

ഈ വാർത്ത ഷെയർ ചെയ്യൂ

Leave a Reply

Your email address will not be published. Required fields are marked *

You missed