Last Updated on 02 Oct 2026 • 6:54 AM by Openzone Online

ചെറുതോണി:ഗാന്ധിജയന്തി ദിനത്തിൽ പാറേമാവ് ആയുർവേദ ആശുപത്രിയിൽ ശുചീകരണ പ്രവർത്തനങ്ങൾ നടത്തിയാണ് മരിയാപുരം സെൻമേരിസ് ഹയർസെക്കൻഡറി സ്കൂളിലെ എൻഎസ്എസ് വളണ്ടിയർമാർ സേവന പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചത്. ആശുപത്രി പരിസരവും വിവിധ ഭാഗങ്ങളും ശുചീകരിച്ച് വിദ്യാർത്ഥികൾ മാതൃകാപരമായ പ്രവർത്തനത്തിൽ പങ്കാളികളായി.

ശുചിത്വം വ്യക്തിയുടെയും സമൂഹത്തിന്റെയും ഉത്തരവാദിത്വമാണെന്ന സന്ദേശം ഉയർത്തിപ്പിടിച്ചായിരുന്നു പ്രവർത്തനങ്ങൾ. സേവന മനോഭാവവും സാമൂഹിക പ്രതിബദ്ധതയും വിദ്യാർത്ഥികളിൽ വളർത്തുന്നതിനും ഇത്തരം പ്രവർത്തനങ്ങൾ സഹായകരമായി.
പാറേമാവ് ആയുർവേദ ആശുപത്രി സീനിയർ മെഡിക്കൽ ഓഫീസർ ഡോ. ആനന്ദ് കെ. പി പരിപാടികളുടെ ഉദ്ഘാടനം നിർവഹിച്ചു. സ്കൂൾ പ്രിൻസിപ്പൽ ജോയി കെ. ജോസ്, മെഡിക്കൽ ഓഫീസർ ഡോ. മുഹസീന എം. ബഷീർ, നഴ്സിംഗ് സൂപ്രണ്ട് റോസ്ലി എം. ജെ., എൻഎസ്എസ് കോഡിനേറ്റർ റിൻസി ഫിലിപ്പ്, റോബർട്ട് മാത്യു എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

സേവന വാരത്തിന്റെ ഭാഗമായി വരും ദിവസങ്ങളിലും വിവിധ സാമൂഹിക സേവന പ്രവർത്തനങ്ങൾ സംഘടിപ്പിക്കുമെന്ന് എൻഎസ്എസ് യൂണിറ്റ് അറിയിച്ചു

