Last Updated on 24 Sep 2026 • 3:17 PM by Openzone Online

Advertisement

ചെറുതോണി: ജില്ലയിൽ ജനദ്രോഹ നടപടികൾ വനംവകുപ്പും സർക്കാരും ചേർന്ന് തുടരുകയാണ് എന്ന് കർഷകസംഘം നേതാക്കൾ വാർത്താസമ്മേളനത്തിൽ ആരോപിച്ചു. 2026 ആഗസ്റ്റ് 26ന് ജില്ലയിലെ യുഡിഎഫ് എംഎൽഎമാരുടെ സാന്നിധ്യത്തിൽ ചേർന്ന ജില്ലാ വികസന സമിതി യോഗം ആന താരങ്ങളുടെ നിർമിതി സംബന്ധിച്ച റിപ്പോർട്ട് സമർപ്പിക്കാൻ നിർദ്ദേശം നൽകിയിരുന്നു എന്നും കർഷകസംഘം ആരോപിച്ചു.

ആനത്താരകളിലെ നിർമ്മാണങ്ങൾ പൊളിച്ചു നീക്കണമെന്ന് ജില്ലാ കളക്ടറുടെ ഉത്തരവ് കപട പരിസ്ഥിതിവാദികൾക്ക് പിന്തുണ നൽകുന്നതാണ് എന്ന് കർഷകസംഘം ജില്ലാ സെക്രട്ടറി റോമിയോ സെബാസ്റ്റ്യൻ വാർത്താസമ്മേളനത്തിൽ ആരോപിച്ചു. സി എച്ച് ആർ മേഖലയും കഞ്ഞിക്കുഴി പഞ്ചായത്ത് രണ്ടു വനപ്രദേശങ്ങൾ തമ്മിൽ വേർതിരിച്ചുകൊണ്ടുള്ള ആനത്താരയാണെന്ന് വാദിക്കുന്ന വനംവകുപ്പിനെ ആനത്താരകൾ കണ്ടെത്താൻ ജില്ലാ വികസന സമിതി യോഗത്തിൽ തീരുമാനിച്ചു.

ഇത്തരത്തിൽ വനം വകുപ്പ് സമർപ്പിച്ച റിപ്പോർട്ട് അനുസരിച്ചാണ് ആന താരകൾ നിശ്ചയിച്ചിട്ടുള്ളത്. ഈ ആന താരകൾ ഏതെല്ലാമാണ് എന്ന് വ്യക്തമാക്കണമെന്നും റോമിയോ സെബാസ്റ്റ്യൻ ആവശ്യപ്പെട്ടു. ജില്ലയിൽ റവന്യൂ ഭൂമി ഉൾപ്പെടെ കയ്യേറിയും കർഷകരമായി നിരന്തരം സംഘർഷത്തിൽ ഏർപ്പെട്ടു ജനദ്രോഹ വകുപ്പായി പ്രവർത്തിക്കുകയാണ് വനംവകുപ്പ്.ആ വനംവകുപ്പിനെയാണ് കോൺഗ്രസിന്റെ എംഎൽഎമാർ ഉൾപ്പെടുന്ന ജില്ലാ വികസന സമിതി യോഗത്തിൽ ഇത്തരമൊരു കാര്യത്തിന് നിയമിച്ചത് എന്നും കർഷകസംഘം നേതാക്കൾ കുറ്റപ്പെടുത്തി.

ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ നടപടികളുമായി മുന്നോട്ടു പോയാൽ ഇവിടെ ജനജീവിതം ദുരിതമാകും.മനുഷ്യ വന്യജീവി സംഘർഷം കുറയ്ക്കുവാനാണ് ഈ ഉത്തരവ് എന്ന് പറയുമ്പോഴും വന്യജീവികളുടെ എണ്ണം കുറയ്ക്കുന്നതിനുള്ള നടപടികളാണ് സംഘർഷം കുറയ്ക്കാൻ ആവശ്യമെന്നും അതിനുവേണ്ട നടപടികളാണ് സ്വീകരിക്കേണ്ടത് എന്നും കർഷകസംഘം ആവശ്യപ്പെട്ടു.

വന്യജീവികളെ കർഷകരുടെ ഭൂമിയിലൂടെ കടന്നു പോകാൻ സാഹചര്യം ഒരുക്കി കർഷകനെ കൊല്ലുക അത്തരത്തിൽ വന വിസ്തൃതി വർധിപ്പിക്കുക ഇത് എന്ത് വികലമായ തീരുമാനമാണ് എന്നും നേതാക്കൾ വാർത്താസമ്മേളനത്തിൽ ചോദിച്ചു.എം ബി ബേബി, സുനിൽകുമാർ ജേക്കബ് എന്നിവരും ചെറുതോണിയിൽ ചേർന്ന വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

ഈ വാർത്ത ഷെയർ ചെയ്യൂ

Leave a Reply

Your email address will not be published. Required fields are marked *

You missed