Last Updated on 21 Sep 2026 • 8:51 AM by Openzone Online

Advertisement

ചെറുതോണി: എസ്.എൻ.ഡി.പി യോഗം ഇടുക്കി യൂണിയന്റെ നേതൃത്വത്തിൽ ശ്രീനാരായണ ഗുരുദേവന്റെ 99-ാം മഹാസമാധി ആചരിച്ചു. ഇടുക്കി യൂണിയന് കീഴിലെ വിവിധ ഗുരുദേവ ക്ഷേത്രങ്ങളിൽ ഗുരുപൂജ, ഗുരുപുഷ്പാഞ്ജലി, അഖണ്ഡനാമജപം, സമൂഹപ്രാർത്ഥന, ശാന്തിയാത്ര, അനുസ്മരണ പ്രഭാഷണം, സമർപ്പണപൂജ, അന്നദാനം തുടങ്ങിയ ചടങ്ങുകൾ നടന്നു.

വാഴത്തോപ്പ്, മണിയാറൻകുടി ശാഖകളിൽ നടന്ന ചടങ്ങുകളിൽ യൂണിയൻ പ്രസിഡന്റ് പി. രാജനും സെക്രട്ടറി സുരേഷ് കോട്ടയ്ക്കകത്തും സമാധി സന്ദേശം നൽകി. മണിയാറൻകുടി ശാഖയിൽ ഗുരുദേവദർശനം എന്ന വിഷയത്തിൽ അധ്യാപകൻ കൃഷ്ണൻകുട്ടിയും വാഴത്തോപ്പ് ശാഖയിൽ കവി ആന്റണി മുനിയറയും അനുസ്മരണ പ്രഭാഷണം നടത്തി.

മുരിക്കാശ്ശേരി, ഉപ്പുതോട്, കിളിയാർകണ്ടം, ഇടുക്കി, ചുരുളി, പ്രകാശ്, കട്ടിംഗ്, തോപ്രാംകുടി, കീരിത്തോട്, പൈനാവ്, കള്ളിപ്പാറ, കുളമാവ്, പെരുഞ്ചാംകുട്ടി, വിമലഗിരി, കനകക്കുന്ന്, കരിക്കിൻമേട്, തങ്കമണി തുടങ്ങിയ ശാഖകളിലും വിവിധ പരിപാടികൾ സംഘടിപ്പിച്ചു.

യൂണിയൻ വൈസ് പ്രസിഡന്റ് അഡ്വ. കെ. ബി. സെൽവം, വൈദിക സമിതി ചെയർമാൻ എ.എസ്. മഹേന്ദ്രൻ ശാന്തി, കൺവീനർ പ്രമോദ് ശാന്തി, യൂണിയൻ കൗൺസിലർമാർ, വനിതാസംഘം, യൂത്ത് മൂവ്മെന്റ് ഭാരവാഹികൾ എന്നിവരും വിവിധ ചടങ്ങുകൾക്ക് നേതൃത്വം നൽകി.

ഈ വാർത്ത ഷെയർ ചെയ്യൂ

Leave a Reply

Your email address will not be published. Required fields are marked *

You missed