OpenZone Banner

Last Updated on 03 Sep 2026 • 1:36 AM by Openzone Online

Advertisement

അടിമാലി: ഓപ്പറേഷൻ തണ്ടറിന്റെ ഭാഗമായി ഇടുക്കി എക്സൈസ് സ്പെഷ്യൽ സ്‌ക്വാഡ് അടിമാലിയിൽ നടത്തിയ പരിശോധനയിൽ വാടകവീട്ടിൽ സൂക്ഷിച്ചിരുന്ന 5.5 കിലോഗ്രാം കഞ്ചാവുമായി യുവതിയെ പിടികൂടി. കോതമംഗലം വടാട്ടുപാറ പുതുശേരിക്കുടിയിൽ ഡയാന ബിജുവാണ് അടിമാലിയിലെ വാടക വീട്ടിൽ നിന്നും മൊത്ത വിൽപ്പനയ്ക്കായി സൂക്ഷിച്ചിരുന്ന കഞ്ചാവുമായി പിടിയിലായത്.

ഇടുക്കി എക്സൈസ് സ്പെഷ്യൽ സ്‌ക്വാഡ് സർക്കിൾ ഇൻസ്‌പെക്ടർ രഞ്ജിത്ത്കുമാർ. T യുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് കഞ്ചാവ് പിടികൂടിയത്. ദിവസങ്ങൾ നീണ്ട നിരീക്ഷണത്തിനൊടുവിലാണ് പ്രതി പിടിയിലായത്. പരിശോധയിൽ എക്സൈസ് സർക്കിൾ ഇൻസ്‌പെക്ടറോടൊപ്പം അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടർമാരായ അസിസ്. K. S, ബിനോയ്‌. K. J, പ്രിവന്റീവ് ഓഫീസർമാരായ ജലീൽ.P. M, സിജുമോൻ. K. N, സിവിൽ എക്സൈസ് ഓഫീസർമാരായ മുകേഷ്.R, ഗ്രീഷ്മ ഉണ്ണികൃഷ്ണൻ, CEO ഡ്രൈവർ അനീഷ്മോൻ. T. S എന്നിവർ പങ്കെടുത്തു.

വരും ദിവസങ്ങളിലും കേസിൽ തുടരന്വേഷണങ്ങളും, പരിശോധനകളും നടത്തുമെന്ന് അസിസ്റ്റന്റ് എക്സൈസ് കമ്മീഷണർ അറിയിച്ചു.

ഈ വാർത്ത ഷെയർ ചെയ്യൂ

Leave a Reply

Your email address will not be published. Required fields are marked *

You missed