Last Updated on 30 Aug 2026 • 2:53 PM by Openzone Online

ചെറുതോണി: സെന്റ് മേരീസ് ജെറുസലേം പുത്തൻപള്ളി സെന്റ് പീറ്റേഴ്സ് ചാരിറ്റബിൾ ട്രസ്റ്റിന്റെ നേതൃത്വത്തിൽ നടക്കുന്ന എട്ടുനോമ്പാചരണത്തിനും പരിശുദ്ധ ദൈവമാതാവിന്റെ ജനനപ്പെരുന്നാളിനും കൊടിയേറി. സെപ്റ്റംബർ ഒന്നു മുതൽ എട്ടു വരെയാണ് തിരുനാൾ ആഘോഷങ്ങൾ.ഞായറാഴ്ച രാവിലെ വിശുദ്ധ കുർബാനയ്ക്കുശേഷം നടന്ന കൊടിയേറ്റിന് ഫാ. ഏലിയാസ് കണ്ടോത്രയ്ക്കൽ നേതൃത്വം നൽകി.
തുടർന്ന് ഓണാഘോഷവും സംഘടിപ്പിച്ചു.സെപ്റ്റംബർ ഒന്നു മുതൽ ഏഴു വരെ ദിവസവും രാവിലെ 7.15ന് പ്രഭാത പ്രാർത്ഥനയും തുടർന്ന് വിശുദ്ധ കുർബാനയും നടക്കും. സെപ്റ്റംബർ എട്ടിന് രാവിലെ ഏഴിന് പ്രഭാത പ്രാർത്ഥനയും എട്ടിന് മൂന്നിന്മേൽ കുർബാനയും നടക്കും. തുടർന്ന് 9.30ന് റാസ, ആശീർവാദം, നേർച്ച എന്നിവ നടക്കും. ഇതോടെ തിരുനാൾ കൊടിയിറങ്ങും.തിരുനാൾ ദിവസങ്ങളിൽ ഫാ. ലിന്റോ ലാസർ കുടിയിരിക്കൽ, ഫാ. മാത്യു മഠത്തിപ്പറമ്പിൽ, ഫാ. ഏലിയാസ് കണ്ടോത്രയ്ക്കൽ, ഫാ. ബാബു ചാത്തനാട്ട്, ഫാ. ബേസിൽ പുതുശ്ശേരിയിൽ, ഫാ. ജെറിൻ കിണറ്റുകരപ്പറമ്പിൽ എന്നിവർ വിവിധ ശുശ്രൂഷകൾക്ക് നേതൃത്വം നൽകും.
സെപ്റ്റംബർ എട്ടിന് നടക്കുന്ന മൂന്നിന്മേൽ കുർബാനയ്ക്ക് ഫാ. മാത്യൂസ് കാട്ടിപ്പറമ്പിൽ, ഫാ. സോണി പള്ളത്തുടിയിൽ, ഫാ. ഏലിയാസ് കണ്ടോത്രയ്ക്കൽ എന്നിവർ നേതൃത്വം നൽകും.

