OpenZone Banner

Last Updated on 27 Aug 2026 • 8:42 AM by Openzone Online

Advertisement

ചെറുതോണി: ഇടുക്കി ഉപ്പുതോട്ടിൽ ഓട്ടോറിക്ഷ തോട്ടിലേക്ക് മറിഞ്ഞ് ഒരാൾ മരിച്ചു. വെള്ളത്തിൽ തലകീഴായി മറിഞ്ഞ ഓട്ടോറിക്ഷയുടെ അടിയിൽപ്പെട്ടാണ് ഡ്രൈവർക്ക് മരിച്ചത്.
ഓട്ടോ ഡ്രൈവർ ഉപ്പുതോട് സ്വദേശി വാളനാംകുഴിയിൽ ബെന്നി (50) ആണ് മരണപ്പെട്ടത്. യൂണിയൻ ബാങ്കിന് സമീപം ഒരു ഒന്നരയോടെയാണ് സംഭവം.ഒപ്പമുണ്ടായിരുന്ന ബെന്നി ഇട്ടു കുന്നേൽ കാര്യമായ പരിക്കുകൾ ഇല്ലാതെ രക്ഷപ്പെട്ടു.

വെള്ളത്തിൽ വീണ ഓട്ടോറിക്ഷയുടെ ഉള്ളിൽ അകപ്പെട്ടതാണ് മരണം സംഭവിച്ചത്. അപകട വിവരം അറിഞ്ഞ നാട്ടുകാർ ഓടി എത്തി അടിയിൽനിന്ന് ഇദ്ദേഹത്തെ പുറത്തെടുക്കുമ്പോഴേക്കും മരണപ്പെട്ടിരുന്നു. മൃതദേഹം മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി .

ഈ വാർത്ത ഷെയർ ചെയ്യൂ

Leave a Reply

Your email address will not be published. Required fields are marked *

You missed