OpenZone Banner

Last Updated on 25 Aug 2026 • 7:46 AM by Openzone Online

Advertisement

ചെറുതോണി: വ
മതസൗഹാർദ്ദത്തിന്റെ സന്ദേശമുയർത്തി അഖില കേരള അയ്യപ്പ സേവാ സംഘത്തിന്റെ നേതൃത്വത്തിൽ നബിദിന ഘോഷയാത്രയ്ക്ക് ചെറുതോണിയിൽ സ്വീകരണം നൽകി. കഴിഞ്ഞ പത്ത് വർഷമായി നബിദിന ഘോഷയാത്രയ്ക്ക് അയ്യപ്പ സേവാ സംഘത്തിന്റെ നേതൃത്വത്തിൽ സ്വീകരണം നൽകിവരുന്നുണ്ട്.

അതേസമയം, മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് അയ്യപ്പ ഭക്തരുടെ ഘോഷയാത്ര ചെറുതോണി ടൗണിലെത്തുമ്പോൾ മുസ്ലിം സമുദായത്തിന്റെ നേതൃത്വത്തിലും മധുരപലഹാരങ്ങൾ നൽകി സ്വീകരണം നൽകാറുണ്ട്. വർഷങ്ങളായി തുടരുന്ന ഈ പരസ്പര സ്നേഹവും സഹോദര്യവും ഇടുക്കി ജില്ലാ ആസ്ഥാനത്തെ മതസൗഹാർദ്ദത്തിന്റെ മികച്ച മാതൃകയായി മാറിയിരിക്കുകയാണ്.

അഖില കേരള അയ്യപ്പ സേവാ സംഘം പ്രസിഡന്റ് ആനന്ദകുമാർ, രക്ഷാധികാരി പി. രാജൻ, ഡോ. പി.സി. രവീന്ദ്രനാഥ്, എസ്. അജിത് കുമാർ, പി.കെ. ജയൻ, യൂണിയൻ പ്രസിഡന്റ് പി.എൻ. സതീശൻ, അനിൽകുമാർ, കെ.എസ്. സജി, ടി.എം.വി. ശംഭരൻ എന്നിവരുടെ നേതൃത്വത്തിൽ ആണ് സ്വീകരണം നൽകിയത്. ഇടുക്കി ജില്ല മതസൗഹാർദത്തിന് മാതൃകയാണ് എന്ന് ഇടുക്കി ചെറുതോണി മുസ്ലിം ജമാഅത്ത് പ്രസിഡന്റ് കെബീർ സുഖരി പറഞ്ഞു.


ചീഫ് ഇമാം ഖാലിദ് ഉബൈസ്, കെ.എച്ച്.എം. യൂസഫ് മൗലവി, അബ്ദുറഹ്മാൻ,ചെറുതോണി മുഖ്യുദീൻ ജുമാ മസ്ജിദ് ഭാരവാഹികളും ചടങ്ങിൽ പങ്കെടുത്തു.
മതത്തിന്റെ പേരിലുള്ള വേർതിരിവുകൾക്കപ്പുറം പരസ്പര ആഘോഷങ്ങളിൽ പങ്കുചേരുകയും സ്നേഹവും സൗഹാർദ്ദവും പങ്കുവെക്കുകയും ചെയ്യുന്ന ചെറുതോണിയിലെ ഈ കൂട്ടായ്മ നാടിന്റെ ഐക്യത്തിന്റെയും സഹവർത്തിത്വത്തിന്റെയും ശ്രദ്ധേയമായ മാതൃകയാണ്.

ഈ വാർത്ത ഷെയർ ചെയ്യൂ

Leave a Reply

Your email address will not be published. Required fields are marked *

You missed