OpenZone Banner

Last Updated on 14 Aug 2026 • 2:20 AM by Openzone Online

Advertisement

ഇടുക്കി:പുരോഗമന കലാസാഹിത്യസംഘം ജില്ലാ സെക്രട്ടറിയായിരുന്ന ഡോ.എൻ ഗോപാലകൃഷ്ണൻ്റെ പേരിൽ ഇടുക്കി ജില്ലാ കമ്മറ്റി ഏർപ്പെടുത്തിയിരിക്കുന്ന സ്മൃതി പുരസ്കാരത്തിന് (2026) എഴുത്തുകാരൻ ഡോ.പ്രഭാഹരൻ കെ.മൂന്നാർ അർഹനായി.അധ്യാപകനും ഗവേഷകനുമായ പ്രഭാഹരൻ മൂന്നാറിലെ തോട്ടം തൊഴിലാളികൾക്കിടയിൽ നിന്നും ഉയർന്നു വന്ന എഴുത്തുകാരനാണ്. മൂന്നാറിൻ്റെ ആത്മകഥ എന്ന് വിശേഷിപ്പിക്കാവുന്ന മലങ്കാട് എന്ന ബ്രഹദ് ഗ്രന്ഥത്തിൻ്റെ രചയിതാവാണ്.

തമിഴ്നാട്ടിൽ നിന്നും ആദ്യകാലങ്ങളിൽ മൂന്നാർ മേഖലയിലേക്ക് തൊഴിൽ തേടിയെത്തിയ ജനവിഭാഗത്തിൻ്റെ ദൈന്യജീവിതാവസ്ഥകൾ പൊതു സമൂഹത്തിൻ്റെ ശ്രദ്ധയിലേക്ക് കൊണ്ടുവരുന്നതിന് പ്രഭാഹരൻ കെ.മൂന്നാറിൻ്റെ സാഹിത്യ ഇടപെടലുകൾക്ക് സാധിച്ചിട്ടുണ്ട്.

കെ.ജയചന്ദ്രൻ ,സുഗതൻ കരുവാറ്റ, മോബിൻ മോഹൻ, അശോകൻ മറയൂർ എന്നിവരടങ്ങിയ സമിതിയാണ് അവാർഡ് നിർണ്ണയിച്ചത്. 5001/- രൂപയും ഫലകവും അടങ്ങുന്ന അവാർഡ് സെപ്തംബറിൽ അടിമാലിയിൽ വച്ച് സമ്മാനിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.

ഈ വാർത്ത ഷെയർ ചെയ്യൂ

Leave a Reply

Your email address will not be published. Required fields are marked *