OpenZone Banner

Last Updated on 03 Aug 2026 • 11:02 AM by Openzone Online

Advertisement

ഇടുക്കി: ഈട്ടിത്തോപ്പ് കൊച്ചുമറ്റത്ത് നടത്തിയ മിന്നൽ പരിശോധനയിൽ 8 കിലോ കഞ്ചാവും ഏഴ് യുവാക്കളെയും തങ്കമണി പോലീസ് അറസ്റ്റ് ചെയ്തു. ദിവസങ്ങളായി നിരീക്ഷണത്തിലായിരുന്ന സംഘത്തെ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ഇന്ന് പുലർച്ചെ 12.45ഓടെ പോലീസ് പിടികൂടിയത്.

ഈട്ടിത്തോപ്പ് കൊച്ചുമറ്റത്തിൽ തോമസിന്റെ വീട്ടിൽ സൂക്ഷിച്ചിരുന്ന കഞ്ചാവാണ് പോലീസ് പിടിച്ചെടുത്തത്. വീട്ടുടമ തോമസ് (23), ചെമ്പകപ്പാറ ചെരുവ് കാലായിൽ ആൽബിൻ (20), നാങ്കുതൊട്ടി മണിമലക്കുന്നേൽ ജിൻസ് മോൻ മാത്യു (24), മേലെചിന്നാർ കമ്മട്ടിക്കൽ വിമൽ റോയി (21), കൊച്ചുതോവാള കുന്നുംപുറത്ത് ഷിൽറ്റു ഷാജി (23), തോവാള ആശ്രമംപടി പുൽപ്പാറക്കൽ ശരത് സാബു (23), തേക്കിൻകാനം കാരിയേലിൽ നോബിൾ എൽദോസ് (22) എന്നിവരാണ് അറസ്റ്റിലായത്.

എറണാകുളത്ത് നിന്ന് വിൽപ്പനയ്ക്കായി എത്തിച്ച കഞ്ചാവാണ് പിടിച്ചെടുത്തതെന്നും, അത് വിൽപ്പന നടത്തിവന്നിരുന്നതായി പ്രതികൾ പോലീസിനോട് സമ്മതിച്ചതായും പോലീസ് അറിയിച്ചു. കഞ്ചാവ് എത്തിച്ച ശേഷം പ്രതികൾ തോമസിന്റെ വീട്ടിൽ ഒത്തുകൂടിയിരിക്കെയായിരുന്നു.

മാസങ്ങളായി പ്രതികളുടെ നീക്കങ്ങൾ നിരീക്ഷിച്ചുവരികയായിരുന്നെന്നും, സബ് ഇൻസ്പെക്ടർ ബിജു ബേബിക്ക് ലഭിച്ച രഹസ്യവിവരത്തെ തുടർന്നാണ് പരിശോധന നടത്താൻ തീരുമാനിച്ചതെന്നും പോലീസ് അറിയിച്ചു. പ്രതികൾ കഞ്ചാവ് വിൽപ്പനയും ഉപയോഗവും പതിവാക്കിയിരുന്നുവെന്നും അന്വേഷണത്തിൽ വ്യക്തമായതായി പോലീസ് പറഞ്ഞു. സബ് ഇൻസ്പെക്ടർ ബിജു ബേബിയുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ പ്രതികളെ പിടികൂടി.

സ്റ്റേഷൻ ഹൗസ് ഓഫീസർ സുബിൻ തങ്കച്ചന്റെ നേതൃത്വത്തിൽ അറസ്റ്റ് രേഖപ്പെടുത്തിയ പ്രതികളെ പിന്നീട് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.സബ് ഇൻസ്പെക്ടർമാരായ സതീഷ് സി.വി., സേവ്യർ പി.ഡി., സിവിൽ പോലീസ് ഓഫീസർമാരായ ജോമോൻ കുര്യൻ, മാത്യു തോമസ്, അബിൻ കെ. സോമൻ, ഷാനവാസ് ഖാൻ, ജിതിൻ സണ്ണി എന്നിവരടങ്ങിയ സംഘമാണ് പരിശോധനയ്ക്ക് നേതൃത്വം നൽകിയത്.

ഈ വാർത്ത ഷെയർ ചെയ്യൂ

Leave a Reply

Your email address will not be published. Required fields are marked *

You missed