Last Updated on 17 Nov 2026 • 7:18 AM by Openzone Online

കട്ടപ്പന:കൊന്നത്തടി പണിക്കൻകുടി ഉറുമ്പാനാൽ വീട്ടിൽ ജിജോ പോൾ എന്നയാളാണ് 50 ലിറ്റർ ഇന്ത്യൻ നിർമ്മിത വിദേശമദ്യവുമായി പിടിയിലായത്. തങ്കമണി എക്സൈസ് റേഞ്ച് ഓഫീസിലെ അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ ഗ്രേഡ് റ്റി.കെ വിനോദും സംഘവും ചേർന്ന് നടത്തിയ പട്രോളിങ്ങിനിടെയാണ് പ്രതി പിടിയിലാകുന്നത്.
KL 04 M 4361 എന്ന നമ്പറിലുള്ള മാരുതി 800 കാറിൽ 50 ലിറ്റർ ഇന്ത്യൻ നിർമിത വിദേശ മദ്യം വിൽപ്പനയ്ക്കായി കൊണ്ടുപോകുകയായിരുന്നു. എക്സൈസിനെ കണ്ട് കാർ ഒളിപ്പിക്കുവാൻ ശ്രമിക്കുന്നത് ശ്രദ്ധയിൽപ്പെട്ട എക്സൈസ് സംഘത്തിന് സംശയം തോന്നി കാർ പരിശോധിച്ചപ്പോഴാണ് കാറിന്റെ വിവിധ ഭാഗങ്ങളിലായി സൂക്ഷിച്ചിരുന്ന മദ്യം കണ്ടെത്തിയത്.

കേരള അബ്കാരി ആക്ട് പ്രകാരം കേസ് രജിസ്റ്റർ ചെയ്ത് ഇയാളെ അടിമാലി കോടതിയിൽ ഹാജരാക്കി. പ്രിവന്റീവ് ഓഫീസർ ഗ്രേഡ്മാരായ ബിജു പി എ, ബിനു ജോസഫ്, സിവിൽ എക്സൈസ് ഓഫീസർമാരായ ആനന്ദ് വിജയൻ, അമൽ സുരേഷ്,അഖിൽദേവ്, സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ അഗസ്റ്റിൻ തോമസ് എന്നിവർ അടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.

