Last Updated on 27 Aug 2026 • 7:55 AM by Openzone Online

കുളമാവ്: മുത്തിയുരുണ്ടയാർ യുവധാര ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ മുത്തിയുരുണ്ടയാർ ജംഗ്ഷനിൽ വിപുലമായ ഓണാഘോഷ പരിപാടികൾ സംഘടിപ്പിച്ചു. വിവിധ കലാ-കായിക മത്സരങ്ങളോടെയും സൗഹൃദ കൂട്ടായ്മകളോടെയും നടന്ന ആഘോഷം നാടിന്റെ ഓണാഘോഷത്തിന് മാറ്റുകൂട്ടി.
റോയി ഇലഞ്ഞിക്കൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് മെമ്പർ സ്റ്റീഫൻ ജോർജ് ഓണാഘോഷ പരിപാടികൾ ഉദ്ഘാടനം ചെയ്തു. രാജൻ പ്ലാച്ചേരിയിൽ സ്വാഗതം പറഞ്ഞു. അനുഷൽ ആന്റണി, ജോമോൻ തച്ചിലേടത്ത് എന്നിവർ ആശംസകൾ നേർന്നു.ആഗസ്റ്റ് 23ന് ആരംഭിച്ച വിവിധ മത്സരങ്ങൾ 25ന് സമാപിച്ചു.
കുട്ടികളും മുതിർന്നവരും ഉൾപ്പെടെ നിരവധി പേർ മത്സരങ്ങളിൽ ആവേശത്തോടെ പങ്കെടുത്തു. പ്രദേശവാസികളുടെ കൂട്ടായ പങ്കാളിത്തം ഓണാഘോഷത്തെ കൂടുതൽ സജീവമാക്കി.മത്സരങ്ങളുടെ സമ്മാനദാന ചടങ്ങ് അറക്കുളം ഗ്രാമപഞ്ചായത്ത് മെമ്പർ സ്മിത അനീഷ് ഉദ്ഘാടനം ചെയ്തു.
വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു.നാടിന്റെ ഐക്യവും സൗഹൃദവും വിളിച്ചോതുന്ന തരത്തിൽ യുവധാര ക്ലബ്ബിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ഓണാഘോഷം നാട്ടുകാരുടെ പങ്കാളിത്തത്തോടെ ശ്രദ്ധേയമായി.

