Last Updated on 09 Nov 2026 • 12:42 PM by Openzone Online

Advertisement

നെടുങ്കണ്ടം: കേരള പോലീസിന്റെ ലഹരിവിരുദ്ധ പ്രത്യേക പരിശോധനാ പദ്ധതിയായ ‘ഓപ്പറേഷൻ തൂഫാൻ – ദി നാർക്കോ ഹണ്ടിന്റെ’ ഭാഗമായി നെടുങ്കണ്ടം പോലീസ് നടത്തിയ പരിശോധനയിൽ നിരോധിത ലഹരിവസ്തുക്കളുമായി മൂന്ന് യുവാക്കൾ അറസ്റ്റിൽ. ആറ് ഗ്രാം എംഡിഎംഎയും മൂന്ന് ഗ്രാം കഞ്ചാവുമാണ് പ്രതികളിൽ നിന്ന് പിടിച്ചെടുത്തത്.

പാറത്തോട് വില്ലേജിലെ കല്ലാർക്കര ചുങ്കപ്പാറപ്പടി ഭാഗത്ത് വാണിയപ്പുരക്കൽ വീട്ടിൽ തമ്പി എന്നറിയപ്പെടുന്ന മുഹമ്മദ് ഇബ്രാഹിം (28), കല്ലാർക്കര താന്നിമൂട് ഭാഗത്ത് വാഴക്കാലയിൽ വീട്ടിൽ ജിഷ്ണു (28), പാമ്പാടുംപാറ വില്ലേജിലെ കല്ലാർക്കര താന്നിമൂട് ഭാഗത്ത് ബ്ലോക്ക് നമ്പർ 29 വീട്ടിൽ അരവിന്ദ് (26) എന്നിവരാണ് അറസ്റ്റിലായത്.

ലഹരിവസ്തുക്കൾ ഉപയോഗിക്കുന്നതിനും വിൽപ്പന നടത്തുന്നതിനുമായി പ്രതികൾ കൈവശം സൂക്ഷിച്ചിരിക്കുകയായിരുന്നു ഇവയെന്നാണ് പോലീസ് കണ്ടെത്തൽ. നവംബർ 8-ന് ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്.

നെടുങ്കണ്ടം പോലീസ് സബ് ഇൻസ്പെക്ടർ ലിജോ പി. മണിയുടെ നേതൃത്വത്തിൽ സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ നിബിൻ, സതീഷ്, സിവിൽ പോലീസ് ഓഫീസർ ഡോൺ എന്നിവരടങ്ങിയ സംഘമാണ് പരിശോധന നടത്തി പ്രതികളെ പിടികൂടിയത്. ലഹരിവസ്തുക്കളുടെ ഉപയോഗവും വിപണനവും തടയുന്നതിനായി ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി ജില്ലയിൽ പരിശോധനകൾ ശക്തമാക്കിയിരിക്കുകയാണ് പോലീസ്.

ഈ വാർത്ത ഷെയർ ചെയ്യൂ

Leave a Reply

Your email address will not be published. Required fields are marked *

You missed