Last Updated on 02 Nov 2026 • 2:45 PM by Openzone Online

Advertisement

ചെറുതോണി :കേരളപ്പിറവി ദിനാഘോഷത്തോടും കേരള പോലീസിന്റെ 70-ാമത് രൂപീകരണ വാർഷികത്തോടും അനുബന്ധിച്ച് തിരുവനന്തപുരത്തെ എസ്.എ.പി ഗ്രൗണ്ടിൽ നടന്ന ചടങ്ങിൽ മുഖ്യമന്ത്രിയുടെ പോലീസ് മെഡലുകൾ വിതരണം ചെയ്തു. മികച്ച സേവനത്തിന് മെഡലിന് അർഹരായ 281 പോലീസ് ഉദ്യോഗസ്ഥർക്കാണ് പുരസ്‌കാരങ്ങൾ സമ്മാനിച്ചത്.

സ്തുത്യർഹവും മാതൃകാപരവുമായ സേവനത്തിന് മുഖ്യമന്ത്രിയുടെ പോലീസ് മെഡലിന് അർഹരായ ഇടുക്കി ജില്ലയിലെ 14 പോലീസ് ഉദ്യോഗസ്ഥർക്ക് സംസ്ഥാന പോലീസ് മേധാവി റവാഡ ആസാദ് ചന്ദ്രശേഖർ ഐ.പി.എസ് മെഡലുകൾ നൽകി ആദരിച്ചു.

സബ് ഇൻസ്പെക്ടർമാരായ ഷാജികുമാർ വി.കെ (മൂന്നാർ), സനൽകുമാർ എച്ച് (ദേവികുളം), മനോജ് കുമാർ ജെ (ജില്ലാ ക്രൈംബ്രാഞ്ച്), ലൈല എ.എം (ജില്ലാ ക്രൈംബ്രാഞ്ച്), അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർമാരായ വിജയാനന്ദ് സോമൻ (കരിമണൽ), മഞ്ജു സി.വി (കട്ടപ്പന), നിസാർ പി.പി (കൺട്രോൾ റൂം, ഇടുക്കി), സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ ജോസഫ് വി.എം (കട്ടപ്പന), അനൂപ് എം.എസ് (കട്ടപ്പന), ഷാജഹാൻ എ (കുളമാവ്), ശിവകുമാർ വി (തൊടുപുഴ സി.ആർ.വി), വിനീത് വി (സ്പെഷ്യൽ ബ്രാഞ്ച്), സുനീഷ് കുമാർ വി.വി (കട്ടപ്പന), സിവിൽ പോലീസ് ഓഫീസർ ധന്യ മോഹനൻ (ഇടുക്കി ഡി.എച്ച്.ക്യു) എന്നിവരാണ് മുഖ്യമന്ത്രിയുടെ പോലീസ് മെഡലിന് അർഹരായത്.

പുരസ്‌കാരം നേടിയ ഉദ്യോഗസ്ഥരെ ഇടുക്കി ജില്ലാ പോലീസ് അഭിനന്ദിച്ചു. മികച്ച സേവനത്തിനുള്ള അംഗീകാരം ജില്ലയിലെ പോലീസ് സേനയ്ക്ക് അഭിമാനമായി.

ഈ വാർത്ത ഷെയർ ചെയ്യൂ

Leave a Reply

Your email address will not be published. Required fields are marked *

You missed