OpenZone Banner

Last Updated on 13 Apr 2026 • 9:48 AM by Openzone Online

Advertisement

ഇടുക്കി ജില്ലാ ആസ്ഥാനത്ത് ഒരു പുതിയ ശാസ്ത്ര കണ്ടുപിടിത്തം!ഇനി സോഡാ നാരങ്ങാവെള്ളം ഉണ്ടാക്കാൻ കാർബൺ ഡയോക്സൈഡ് വേണ്ട… എൽ പി ജി ഗ്യാസ് മതിയെന്നാണ് ചില ഹോട്ടൽ-ബേക്കറി ഉടമകളുടെ കണ്ടെത്തൽ!ഹോർമോസ് കടലിടുക്കിൽ പ്രശ്നമുണ്ടായാൽ മിഡിൽ ഈസ്റ്റിൽ എണ്ണവില കൂടും…പക്ഷേ ചെറുതോണിയിൽ അതിന്റെ ആഘാതം ആദ്യം തട്ടുന്നത് നാരങ്ങാവെള്ളത്തിനാണെന്നതാണ് പുതിയ ലോക്കൽ ഇക്കണോമിക്സ്. ഗ്യാസ് വില കൂടിയല്ലോ സാറേ…എന്ന മറുപടി പറഞ്ഞ് 15 രൂപയ്ക്ക് കിട്ടേണ്ട സോഡാ നാരങ്ങാവെള്ളം 25 രൂപയ്ക്ക് വിൽക്കുമ്പോൾ,ചോദിക്കാൻ വരുന്നവർക്കൊരു സംശയം മാത്രം ഇത് സോഡയാണോ… അതോ സിലിണ്ടറാണോ. സാധാരണയായി സോഡാ ഉണ്ടാക്കാൻ ഉപയോഗിക്കുന്നത് കാർബൺ ഡയോക്സൈഡ് ഗ്യാസാണ്. എൽ പി ജി ഗ്യാസ് അടുപ്പിൽ ഉപയോഗിക്കാനാണ്…എന്നാൽ ഇടുക്കിയിലെ ചില കടകളിൽ അടുക്കളയിലെ ഗ്യാസും, ഗ്ലാസ്സിലെ സോഡയും ഒരേ ഒരേപോലെ തീ വിലയാണ്.

വിലവിവരപ്പട്ടിക ഇല്ല… കൃത്യമായ ബിൽ ഇല്ല , പക്ഷേ വില കൂട്ടാൻ ന്യായങ്ങൾ മാത്രം ഇന്റർനാഷണൽ ലെവൽ. ഹോർമോസ് കടലിടുക്കിൽ കപ്പൽ കുടുങ്ങിയാലും ഇടുക്കിയിലെ ഉപഭോക്താക്കളുടെ പോക്കറ്റ് ഒഴുകുകയാണ് എന്നതാണ് യാഥാർത്ഥ്യം.ഇതിന് എതിരെ അധികാരികൾ കണ്ണുതുറക്കുമോ…അല്ലെങ്കിൽ നാളെ നാരങ്ങാവെള്ളത്തിന് കൂടി ക്രൂഡ് ഓയിൽ സർചാർജ് വരുമോ…? കാത്തിരുന്നു കാണാം കാരണം ഇത് ഇടുക്കിയാണ് ഇവിടെ ആളുകളെ പറ്റിക്കാൻ എന്തും ഇവർക്ക് ചെയ്തുകൂട്ടാം പിന്നെ ഒരു കാര്യം പ്രതികരിക്കരുത് പ്രതികരിച്ചാൽ പ്രതികരിക്കുന്നവൻ ഇവരുടെയെല്ലാം ശത്രു ആകും എന്ന് മാത്രം.

ഈ വാർത്ത ഷെയർ ചെയ്യൂ

Leave a Reply

Your email address will not be published. Required fields are marked *

You missed