Author: Openzone Online

വാക്കുകൾ കൊണ്ടുപോലും ആരെയും വേദനിപ്പിക്കാത്ത വ്യക്തിത്വം, എതിർക്കുന്നവർക്ക് പോലും സുഹൃത്ത് അഴിമതി കറ ഇല്ല , വണ്ണപ്പുറം ക ചേലച്ചുവട് റോഡ് നിർമ്മാണം പുരോഗമിക്കുമ്പോൾ കഞ്ഞിക്കുഴിയിലെ പര്യടനം റോഷിക്ക് ഇരട്ടിമധുരം.

കാർഷിക മേഖലയായ കുട്ടപ്പൻ സിറ്റിയിൽ നിന്നാരംഭിച്ച പര്യടനം കഞ്ഞിക്കുഴിയിൽ ആവേശകരമായ സമാപനത്തിലേക്ക് എത്തി. നൂറുകണക്കിന് ജനങ്ങളുടെ സ്വീകരണം ഏറ്റുവാങ്ങിയാണ് പര്യടനം സമാപിച്ചത്. കഴിഞ്ഞ 25 വർഷത്തിനിടെ കഞ്ഞിക്കുഴി ഉൾപ്പെടുന്ന പ്രദേശങ്ങളിൽ കൈവരിച്ച വികസന നേട്ടങ്ങൾ ഉയർത്തിക്കാട്ടിയായിരുന്നു റോഷി അഗസ്റ്റിന്റെ യാത്ര.മലയോര ജനതയുടെ…

ഏലപ്പാറ കൊലപാതകം: മണിക്കൂറുകൾക്കുള്ളിൽ പ്രതി പിടിയിൽ. പ്രതി പിടിയിലായത് കോട്ടയത്ത് നിന്ന്.

കട്ടപ്പന: ഇടുക്കി ജില്ലയിലെ ഏലപ്പാറയിൽ നടന്ന കൊലപാതക കേസിൽ പ്രതിയെ വെറും ആറു മണിക്കൂറിനകം പിടികൂടി പീരുമേട് പോലീസ്. വെസ്റ്റ് ബംഗാൾ സ്വദേശിയായ സൈഫുദ്ദീൻ മണ്ഡൽ (33) ആണ് പിടിയിലായത്. ഇയാളെ കോട്ടയം റെയിൽവേ സ്റ്റേഷൻ സമീപത്തുനിന്ന് പിടികൂടുകയായിരുന്നു. കോതമംഗലം കുട്ടമ്പുഴ…

ഇലക്ഷൻ മുന്നിൽ കണ്ടപ്പോൾ വാഹന പരിശോധനകൾ അവസാനിപ്പിച്ച് പോലീസും മോട്ടോർ വാഹന വകുപ്പും: സുരക്ഷയേക്കൾ വില വോട്ടിനോ ? മറന്നു തുടങ്ങുമ്പോൾ ഒരു ഓർമ്മപ്പെടുത്തൽ.

സംസ്ഥാനത്ത് ഇലക്ഷൻ പ്രഖ്യാപിച്ചതിനെ തുടർന്ന് റോഡുകളിലെ വാഹന പരിശോധനകളിൽ ശ്രദ്ധേയമായ കുറവ് വന്നതായി പൊതുജനങ്ങൾ നിരീക്ഷിക്കുന്നു. സാധാരണയായി പോലീസ്, മോട്ടോർ വാഹന വകുപ്പ് എന്നിവ ചേർന്ന് നടത്തുന്ന പരിശോധനകൾ കുറയുന്നതോടെ യാത്രക്കാർക്ക് താത്കാലികമായ ഒരു ആശ്വാസം ലഭിച്ചിട്ടുണ്ടെങ്കിലും, ഇതുമായി ബന്ധപ്പെട്ട് ചില…

എൻഡിഎ ചിറകിൽ പിസിയും ഷോണും: പൂഞ്ഞാറും പാലായും കോട്ടയത്തിന്റെ രാഷ്ട്രീയ ചരിത്രം മാറ്റുമോ? ഓൺലൈൻ സംവാദങ്ങൾ പിസിക്ക് അനുകൂലമോ?

കോട്ടയം ജില്ലയിലെ പൂഞ്ഞാർ മണ്ഡലം വീണ്ടും സംസ്ഥാന രാഷ്ട്രീയത്തിന്റെ ശ്രദ്ധാകേന്ദ്രമായി മാറുകയാണ്. ഏഴുതവണ കേരള നിയമസഭയിലെ അംഗമായിരുന്ന പി.സി ജോർജ് ഇത്തവണ പുതിയ രാഷ്ട്രീയ സാഹചര്യത്തിലാണ് ജനവിധി തേടുന്നത്.കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ സെബാസ്റ്റ്യൻ കുളത്തുങ്കൽ നെതിരെ മത്സരിച്ച് പരാജയപ്പെട്ട പിസി ജോർജ്,…

സുരക്ഷ വീഴ്ച നഷ്ടപ്പെട്ടത് ഒരു കുടുംബത്തിൻറെ ഏക ആശ്രയം. ഇടുക്കി ചേലച്ചുവട്ടിൽ ചക്കയിടാൻ കയറിയ തൊഴിലാളി ഷോക്കേറ്റ് മരിച്ചു. സുരക്ഷ ക്രമീകരണങ്ങൾ ഏർപ്പെടുത്താത്ത തൊഴിൽ ഉടമകൾക്കെതിരെ നടപടി ശക്തമാക്കണമെന്ന് ആവശ്യം.

ഇടുക്കി: ചേലച്ചുവട്ടിൽ ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെ ഉണ്ടായ അപകടത്തിൽ തൊഴിലാളി മരണപ്പെട്ടു. ഓലിക്കൽ സ്വദേശിയായ സിബി (40) ആണ് മരിച്ചത്. കീരിത്തോട്ടിലുള്ള ഒരു സ്വകാര്യ വ്യക്തിയുടെ പുരയിടത്തിൽ ചക്കയിടാൻ പ്ലാവിൽ കയറിയിരിക്കെ, ശിഖരം ഒടിഞ്ഞ് താഴെയുള്ള ഇലക്ട്രിക് ലൈനിലേക്ക് വീണതിനെ…

ഇടുക്കി ഗവൺമെന്റ് എഞ്ചിനീയറിംഗ് കോളേജിൽ പ്രോജക്ട് പ്രദർശനവും ഓപ്പൺ ഹൗസും നടന്നു.ഇടുക്കി ഗവൺമെന്റ് എഞ്ചിനീയറിംഗ് കോളേജിലെ ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ എഞ്ചിനീയറിംഗ് വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ “എക്സൈറ്റ് 26” എന്ന പേരിൽ ആണ് ടെക്നിക്കൽ പ്രദർശനവും ഓപ്പൺ ഹൗസും സംഘടിപ്പിച്ചത്.

മായം കലർന്ന പാൽ തിരിച്ചറിയാൻ സഹായിക്കുന്നതും പാലിലെ വെള്ളത്തിന്റെ അളവ് ഉൾപ്പെടെയുള്ള വിവരങ്ങൾ മൊബൈൽ ഫോണിൽ സന്ദേശമായി ലഭ്യമാക്കുന്ന മിൽക്ക് അഡൾട്ടറേഷൻ ഡിറ്റക്ടർ, ഇടുക്കി പോലുള്ള മലനിരകളിൽ ഉണ്ടാകുന്ന ഉരുൾപൊട്ടൽ സാധ്യത മുൻകൂട്ടി അറിയിക്കാൻ മണ്ണിലെ ജലാംശം വർധിക്കുമ്പോൾ മുന്നറിയിപ്പ് നൽകുന്ന…

അഞ്ച് ദിവസമായി തുടർന്ന പനി… അപൂർവമായ കവാസാക്കി രോഗം നാലാം ദിവസത്തിൽ തന്നെ തിരിച്ചറിഞ്ഞ് കൃത്യമായ നിരീക്ഷണത്തിലൂടെ ഒന്നര വയസ്സുകാരിയെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്ന് കട്ടപ്പന സഹകരണ ആശുപത്രി. ഹൃദയ ധമനികൾ പൊട്ടിപ്പോകാവുന്ന രോഗത്തിൽ നിന്നും കുട്ടിയെ രക്ഷിച്ചത് ഡോക്ടർ ഡാനിയൽ ഓസ്ബോൺ.

അഞ്ചു ദിവസമായി തുടർന്ന

വാത്തിക്കുടി പഞ്ചായത്തിലെ ചെമ്പകപ്പാറയിൽ ചിന്നാർ പുഴയ്ക്ക് കുറുകെയുള്ള ചെക്ക് ഡാം നിർമ്മാണം പൂർത്തിയായില്ല.60 ഓളം വീട്ടുകാരുടെ കുടിവെള്ളം പ്രതിസന്ധിയിലായി. കരാറുകാരന്റെ അനാസ്ഥയെന്ന് നാട്ടുകാർ . ചെമ്പകപ്പാറ ചപ്പാത്തുംപടി കുടിവെള്ള പദ്ധതിയിലുള്ള ഉപഭോക്താക്കൾക്കാണ് വേനൽ കടുത്തതോടെ വെള്ളത്തിന് ക്ഷാമം നേരിട്ടിരിക്കുന്നത്.

20 വർഷം മുൻപ് ആരംഭിച്ചതാണ് വാത്തിക്കുടി പഞ്ചായത്തിലെ ചെമ്പകപ്പാറ ചപ്പാത്തുംപടി കുടിവെള്ള പദ്ധതി. ചിന്നാർ പുഴയെ ആശ്രയിച്ചാണ് പദ്ധതിയുടെ കുളം നിർമ്മിച്ചിരിക്കുന്നത്. പുഴയിലെ ജലം കുളത്തിലേക്ക് കടത്തിവിട്ട് ശുദ്ധീകരിച്ചാണ് 60 ഓളം കുടുംബങ്ങൾ ഉപയോഗിച്ചുവന്നിരുന്നത്. വേനൽ ആയാൽ പുഴയിലെ വെള്ളം താഴുന്നതിനാൽ…

ക്ഷേമ പെൻഷൻ 3000 രൂപയായി ഉയർത്തും, 25 ലക്ഷം രൂപയുടെ സൗജന്യ ഇൻഷുറൻസ് പരിരക്ഷ എല്ലാ കുടുംബങ്ങൾക്കും. യുവ സംരംഭകർക്ക് 5 ലക്ഷം പലിശരഹിത വായ്പ, കോളേജ് വിദ്യാർത്ഥികൾക്ക് ആയിരം രൂപ മാസംതോറും സഹായം, കേരളം തിരിച്ചു പിടിക്കാൻ പ്രഖ്യാപനങ്ങളുമായി രാഹുൽഗാന്ധി. ഇടതുപക്ഷ പാളയങ്ങളിലും ഭീതി വിതറിയ പ്രഖ്യാപനം പുതിയ രാഷ്ട്രീയ ചർച്ചകളിലേയ്ക്ക്.

തിരുവനന്തപുരം: കേരളത്തിൽ അധികാരത്തിലെത്തുകയാണെങ്കിൽ സാമൂഹിക ക്ഷേമവും സാമ്പത്തിക സുരക്ഷയും ശക്തിപ്പെടുത്തുന്ന വിവിധ പദ്ധതികൾ നടപ്പാക്കുമെന്ന് യുഡിഎഫ് നേതൃത്വം പ്രഖ്യാപിച്ചു. പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ നയിച്ച “പുതുയുഗ യാത്ര”യുടെ സമാപനച്ചടങ്ങിൽ ലോക്‌സഭയിലെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയാണ് പ്രധാന പ്രഖ്യാപനങ്ങൾ നടത്തിയത്.…

പാൽവില വർധിപ്പിക്കണമെന്നാവശ്യപ്പെട്ട് തടിയമ്പാട് മടത്തുംകടവിൽ ക്ഷീരകർഷകരുടെ കരിദിനാചരണം. അടുപ്പ് കൂട്ടി പ്രതിക്ഷേധം.

മടത്തുംകടവ് ക്ഷീരോൽപാദക സഹകരണ സംഘത്തിന്റെ നേതൃത്വത്തിൽ ക്ഷീരകർഷകർ പാൽവില വർധിപ്പിക്കണമെന്നാവശ്യപ്പെട്ട് പ്രതിഷേധ സമരം നടത്തി. 2026 മാർച്ച് 7-ന് സംഘത്തിന്റെ പ്രസിഡന്റും ഭരണസമിതി അംഗങ്ങളും ക്ഷീരകർഷകരും ചേർന്ന് നടുറോഡിൽ അടുപ്പുകൂട്ടി കരിദിനം ആചരിച്ചുകൊണ്ടാണ് പ്രതിഷേധം സംഘടിപ്പിച്ചത്. മടത്തുംകടവ് ക്ഷീരോൽപാദക സഹകരണ സംഘത്തിന്റെ…

You missed