OpenZone Banner

Last Updated on 06 May 2026 • 8:35 AM by Openzone Online

Advertisement

കട്ടപ്പന: തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്കായി പുലർച്ചെ യാത്രതിരിച്ച പൊലീസ് ഉദ്യോഗസ്ഥന് അപകടം സംഭവിച്ചിട്ടും, ആശുപത്രിയിലെത്തിക്കാൻ ഓട്ടോറിക്ഷ ഡ്രൈവർമാർ തയ്യാറായില്ലെന്നാരോപിച്ച് യുവാവിന്റെ ഫേസ്ബുക്ക് പോസ്റ്റ് സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നു. കട്ടപ്പന സ്വദേശിയായ എബി എഴുകുംവയൽ പങ്കുവെച്ച കുറിപ്പാണ് വലിയ ശ്രദ്ധ നേടുന്നത്.ഇടുക്കി സ്റ്റേഷനിലെ എഎസ്ഐയായ ഉദ്യോഗസ്ഥൻ തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്കായി രാവിലെ 4 മണിയോടെ യാത്രതിരിക്കുമ്പോൾ കട്ടപ്പന അമ്പാടി ഹോട്ടലിന് സമീപം സ്കൂട്ടിയുടെ ടയർ പഞ്ചറായി അപകടത്തിൽപ്പെടുകയായിരുന്നുവെന്നാണ് കുറിപ്പിൽ പറയുന്നത്. അപകടത്തിൽ കഴുത്തിനും കൈയ്ക്കും പരിക്കേറ്റ ഉദ്യോഗസ്ഥൻ സമീപത്ത് താമസിക്കുന്ന സഹോദരനെ വിളിച്ച് സഹായം അഭ്യർഥിച്ചു.സംഭവസ്ഥലത്തെത്തിയ സഹോദരൻ, പരിക്കേറ്റയാളെ ആശുപത്രിയിലെത്തിക്കാൻ കട്ടപ്പന സെൻട്രൽ ജംഗ്ഷനിൽ ഉണ്ടായിരുന്ന ഓട്ടോറിക്ഷ ഡ്രൈവർമാരോട് സഹായം തേടിയെങ്കിലും ആരും തയ്യാറായില്ലെന്നാണ് ആരോപണം.

ഒടുവിൽ കട്ടപ്പന പൊലീസ് സ്റ്റേഷനിൽ വിവരം അറിയിച്ചതിനെ തുടർന്ന് പൊലീസ് വാഹനം എത്തിയാണ് ഉദ്യോഗസ്ഥനെ ആശുപത്രിയിലെത്തിച്ചത്. ഹെൽമറ്റ് ധരിച്ചിരുന്നതും വാഹനം വേഗം കുറഞ്ഞ് ഓടിച്ചതുമാണ് വലിയ അപകടം ഒഴിവാക്കാൻ കാരണമായതെന്ന് കുറിപ്പിൽ പറയുന്നു.“വീണുകിടക്കുന്നവർ എല്ലാവരും മദ്യപിച്ചവരോ ലഹരി ഉപയോഗിച്ചവരോ അല്ല. അപകടത്തിൽപ്പെടുന്നവരെ ആശുപത്രിയിലെത്തിക്കുന്നവർ കോടതികളിൽ കയറേണ്ട സാഹചര്യമില്ലെന്നും നിയമപരമായ സംരക്ഷണം ഉണ്ടെന്നും” പോസ്റ്റിൽ ചൂണ്ടിക്കാട്ടുന്നു.സമാനമായ രീതിയിൽ നെടുങ്കണ്ടത്ത് ചികിത്സ വൈകിയതിനെ തുടർന്ന് ഒരു യുവാവിന് ജീവൻ നഷ്ടമായ സംഭവം കൂടി പരാമർശിച്ചാണ് മനുഷ്യത്വം കൈവിടരുതെന്ന് കുറിപ്പ് അവസാനിക്കുന്നത്.സംഭവവുമായി ബന്ധപ്പെട്ട് സോഷ്യൽ മീഡിയയിൽ വ്യാപകമായ പ്രതികരണങ്ങളാണ് ഉയരുന്നത്. അപകടങ്ങളിൽപ്പെടുന്നവർക്കായി അടിയന്തര സാഹചര്യങ്ങളിൽ കൂടുതൽ കരുണയും സാമൂഹിക ഉത്തരവാദിത്വവും വേണമെന്ന ആവശ്യവും ശക്തമാകുകയാണ്

ഈ വാർത്ത ഷെയർ ചെയ്യൂ

Leave a Reply

Your email address will not be published. Required fields are marked *

You missed