OpenZone Banner

Last Updated on 23 Mar 2026 • 4:07 PM by Openzone Online

Advertisement

കട്ടപ്പന. പീഡിയാട്രിക് രോഗനിർണയത്തിൽ മികവു പുലർത്തി കട്ടപ്പന സഹകരണ ആശുപത്രി.കുന്തളംപാറ സ്വദേശികളായ ദമ്പതികളുടെ മകൾ ഒന്നര വയസ്സുകാരിക്ക് ആണ് കവാസാക്കി ഡിസീസ് എന്ന രോഗം കണ്ടെത്തിയത്. സഹകരണ ആശുപത്രിയിലെ പീഡിയാട്രീഷൻ ഡോ. ഡാനിയൽ ഓസ്‌ബോൺ തോമസ് നടത്തിയ രോഗനിർണയം ശരിയായിരുന്നു എന്ന് കോട്ടയം ഇഎസ്ഐ (കുട്ടികളുടെ) ആശുപത്രിയിലെ മുതിർന്ന ഡോക്ടർമാരും കോട്ടയം മെഡിക്കൽ കോളേജിലെ കാഡിയോളജിസ്റ്റും ശരിവെച്ചു .

ടോമി സാക്ക കാവാസാക്കി എന്ന ജപ്പാൻ കാരനായ ഡോക്ടർ കണ്ടുപിടിച്ച രോഗമായതിനാലാണ് ഇതിനെ കാവാസാക്കി ഡിസീസ് എന്ന പേരിൽ വൈദ്യശാസ്ത്രത്തിൽ അറിയപ്പെടുന്നത്. രക്ത പരിശോധനയിലൂടെയോ ഏതെങ്കിലും തരത്തിലുള്ള ടെസ്റ്റുകളിലൂടെയോ ഈ രോഗം കണ്ടുപിടിക്കാൻ കഴിയില്ല. രോഗലക്ഷണങ്ങൾ മനസ്സിലാക്കി മാത്രമേ രോഗത്തെ കണ്ടെത്താൻ സാധിക്കുകയുള്ളൂ . കാരണങ്ങളൊന്നുമില്ലാതെ പനി വരികയാണ് ആദ്യം ചെയ്യുക. പനിക്ക് കാരണമായേക്കാവുന്ന ചുമ ജലദോഷം വയറിളക്കം ശർദിൽ ഇവയൊന്നും ഉണ്ടാകാതെ പനി മാത്രം വരും. ഇങ്ങനെ തുടർച്ചയായി അഞ്ചുദിവസം പനിക്കുകയും അനുബന്ധ രോഗലക്ഷണങ്ങളായി പീള കെട്ടാതെ കണ്ണ് ചുവക്കുക, കഴുത്തു വീക്കം റാഷ് (കുരുക്കൾ ശരീരത്തിൽ വരിക)കൈ കാലുകളിൽ നീര് വക്കുക ചുണ്ടോ നാക്കോ ചുവക്കുക എന്നീ 5 ലക്ഷണങ്ങളിൽ 4 എണ്ണം ഉണ്ടെങ്കിൽ കവാസാക്കി ഡിസീസ് എന്ന നിഗമനത്തിൽ എത്തിച്ചേരാം. 5 രോഗ ലക്ഷണങ്ങളും കണ്ടതിനാൽ പനി 5 ദിവസം നീണ്ടുനിൽക്കുന്നതുവരെ കാത്തു നിൽക്കാതെ നാലാമത്തെ ദിവസം തന്നെ ഡോക്ടർ കുട്ടിയെ കോട്ടയം ഇഎസ്ഐ ആശുപത്രിയിലേക്ക് റഫർ ചെയ്തു. കാവാസാക്കി ഡിസസ്സിസ് എന്ന് സൂചിപ്പിച്‌ റെഫറൽ ലെറ്റർ കൂടി കൊടുത്തയചാണ് കോട്ടയത്തേക്ക് വിട്ടത്. പനി മൂർച്ഛിച്ച് ഹൃദയധമനി കളുടെ പ്രവർത്തനം നിലച്ച് പൊട്ടിപ്പോകുന്നതാണ് കാവാ സാക്കിയുടെ അപകടാവസ്ഥ ഇഎസ്ഐ ആശുപത്രിയിൽ രാത്രി 11ന് തന്നെ കുട്ടിയുമായി മാതാപിതാക്കൾ എത്തി.

രാത്രിയിൽ ജൂനിയർ ഡോക്ടർ അഡ്മിറ്റ് ചെയ്യുകയും പിന്നീട് മുതിർന്ന ഡോക്ടർമാർ പരിശോദിക്കുകയും കാവസാക്കി എന്ന നിഗമനത്തിൽ എത്തിയശേഷം കോട്ടയം മെഡിക്കൽ കോളേജിലെ കാർഡിയോളജിസ്റ്റിന് അടിയന്തരമായി റഫർ ചെയ്യുകയും ചെയ്തു.എക്കോ ഉൾപ്പെടെ ഹൃദയമായി ബന്ധപ്പെട്ട അനുബന്ധ പരിശോധനകൾ അടിയന്തിരമായി പൂർത്തിയാക്കി കാർഡിയോളജിസ്റ്റ് കവസാക്കി ഡിസീസ് എന്ന് സ്ഥിരീകരിച്ച് ഐസിയുവിൽ പ്രവേശിപ്പിച്ചു. ഉടൻതന്നെ 60,000 രൂപ വിലവരുന്ന ഇഞ്ചക്ഷൻ കുട്ടിക്ക് നൽകി.12 മണിക്കൂർ കൊണ്ടാണ് ഐവി ഇഞ്ചക്ഷനായി മരുന്ന് കുട്ടിയിലേക്ക് പകർന്നു നൽകിയത്. സമയത്ത് ചികിത്സ കിട്ടിയതിനാൽ കവാസാക്കി രോഗത്തിൽ നിന്നും മോചിതയായി ഒന്നര വയസുകാരി വീട്ടിൽ തിരിച്ചെത്തി. കുടുംബാംഗങ്ങൾ കുഞ്ഞിനോടൊപ്പം സഹകരണ ആശുപത്രിയിൽ എത്തി ഡോക്ടറെ കണ്ട് നന്ദി പറഞ്ഞു. ഡോക്ടറുടെ രോഗനിർണയവും സമയോചിതമായ ഇടപെടലും കുട്ടിയെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്നു. പോണ്ടിച്ചേരി ഗവൺമെന്റ് വുമൻ ആൻഡ് ചൈൽഡ് മെഡിക്കൽ കോളജിൽ പീഡിയാട്രിക് പഠനം പൂർത്തിയാക്കിയാണ് ഡോ.ഡാനിയേൽ ഓസ്‌ബോൺ തോമസ് കട്ടപ്പന സഹകരണാശുപത്രിയിൽ ജോലിയിൽ പ്രവേശിച്ചത്.

ഈ വാർത്ത ഷെയർ ചെയ്യൂ

Leave a Reply

Your email address will not be published. Required fields are marked *

You missed