Last Updated on 14 Feb 2026 • 10:12 AM by Openzone Online

സമൂഹത്തിൽ മാന്യതയുടെ മുഖംമൂടി അണിഞ്ഞ് നടക്കുന്ന ഒരുവന്റെ തനി സ്വഭാവം കൂടി പുറത്തുവന്നു. പീഡിപ്പിച്ചതാകട്ടെ മാനസിക വെല്ലുവിളി നേരിടുന്ന ഒരു പെൺകുട്ടിയെ. ഇത്തരം ഫ്രാഡുകളെ സമൂഹം തിരിച്ചറിയാതെ പോകുന്നതാണ് ഇവർ വളരാനുള്ള ഏറ്റവും വലിയ കാരണം.ഫിലിപ്പ് മാമ്പാട്, അറിയപ്പെടുന്ന മോട്ടിവേഷൻ സ്പീക്കർ, ലഹരി മരുന്ന് ലോബികൾക്ക് എന്നും തലവേദന സൃഷ്ടിക്കുന്ന വ്യക്തിത്വം എന്നിങ്ങനെയാണ് സോഷ്യൽ മീഡിയ ഇവനെ വാഴ്ത്തിപ്പാടിയത്. കഴിഞ്ഞ ദിവസം പോക്സോ കേസ് രജിസ്റ്റർ ചെയ്തപ്പോഴും ഇയാൾക്ക് വലിയ തോതിലുള്ള പിന്തുണ ലഭിച്ചിരുന്നു.

സ്ത്രീകളെ സുഖിപ്പിച്ച് സംസാരിക്കുന്നതിൽ അപാര നൈപുണ്യമുണ്ടായിരുന്നവനായിരുന്നു ഇയാൾ. ഫ്രോഡുകളെ തിരിച്ചറിയാനുള്ള ആദ്യ വഴിതന്നെ അതുതന്നെയാണ്. അത് സ്വന്തം ഭാര്യയായിക്കൊള്ളട്ടെ, അമ്മയായിക്കൊള്ളട്ടെ — ഒരുപാട് സുഖിപ്പിച്ച് സംസാരിക്കുന്നുണ്ടെങ്കിൽ അവൻ ഏറ്റവും വലിയ ഉടായിപ്പാണെന്ന് വ്യക്തമാണ്.

ഫിലിപ്പ് മാമ്പാട് തന്റെ അമ്മയെ വർണിച്ചത് “ചുളിഞ്ഞ തൊലികളുള്ള, പ്രായം കടന്നുപോയ ഒരു സ്ത്രീ — അതാണ് എന്റെ അമ്മ” എന്ന രീതിയിലായിരുന്നു. ഇത്തരം വർണ്ണനകൾ സാധാരണയായി ഒരാളും തന്റെ അമ്മയ്ക്ക് നൽകാറില്ല. മനസ്സിൽ കരുതുക മാത്രമേ ഉള്ളൂ. എന്നാൽ സമൂഹത്തിൽ നല്ല പിള്ളയായി നടിക്കുന്ന ഇവരെപ്പോലുള്ളവർ സ്വന്തം അമ്മയുടെ ചുളിഞ്ഞ ശരീരത്തെയും നരച്ച മുടിയെയും അവർ ചെയ്ത കഷ്ടപ്പാടുകളെയും എല്ലാം വർണിക്കും — മറ്റാർക്കും അമ്മയില്ലെന്ന രീതിയിൽ.മുമ്പ് സോഷ്യൽ മീഡിയയിൽ അടിപിടി കൂടി തല്ലിപ്പിരിഞ്ഞ മോട്ടിവേഷൻ സ്പീക്കർമാരായ ദമ്പതികളെക്കുറിച്ച് വാർത്ത വന്നപ്പോൾ, അതിലെ ഭാര്യ ഒരു വീഡിയോയിൽ “നിങ്ങൾ അവസാനമായി നിങ്ങളുടെ ഭർത്താവിനെ എപ്പോഴാണ് ചുംബിച്ചത്?” എന്ന് ചോദിച്ചിരുന്നു. വളരെ വികാരഭരിതമായ രീതിയിലായിരുന്നു ആ ചോദ്യം. അതേ സ്ത്രീ തന്നെയാണ് പിന്നീട് ഭർത്താവിന്റെ തല അടിച്ചു പൊട്ടിച്ചതെന്ന് വാർത്തയുണ്ടായി.

ഇതാണ് സോഷ്യൽ മീഡിയ വഴി നടക്കുന്ന പൊള്ളത്തരങ്ങൾ. യഥാർത്ഥ വ്യക്തിത്വമുള്ള ആളുകൾ തങ്ങളുടെ ഐഡന്റിറ്റി എന്താണോ അതുതന്നെയാണ് സമൂഹത്തിന്റെ മുന്നിൽ പ്രദർശിപ്പിക്കുക. കലിപ്പൻ സ്വഭാവത്തോടെ നടക്കുന്നവരാണ് പലപ്പോഴും ഏറ്റവും മാന്യതയുള്ളവർ. അവർക്ക് സമൂഹത്തിന്റെ മുന്നിൽ തങ്ങൾ നല്ലവരാണ് എന്ന് തെളിയിക്കേണ്ട ആവശ്യം ഉണ്ടാകാറില്ല.സ്വന്തം ഭാര്യയുടെ ജന്മദിനം, വാലന്റൈൻസ് ഡേ, വിവാഹ വാർഷികം തുടങ്ങിയ ദിവസങ്ങളിൽ സുഖിപ്പിച്ചുകൊണ്ട് പോസ്റ്റുകൾ ഇടുന്നവരും പലപ്പോഴും ഇതേ പാത പിന്തുടരുന്നവരാണ് എന്ന് ചില മനശാസ്ത്രജ്ഞർ അഭിപ്രായപ്പെട്ടിട്ടുണ്ട്. തന്റെ ഭാര്യയെ ഭർത്താവും, ഭർത്താവിനെ ഭാര്യയും അനുമോദിക്കേണ്ടതും പ്രശംസിക്കേണ്ടതും നന്ദി പ്രകടിപ്പിക്കേണ്ടതും സോഷ്യൽ മീഡിയയിൽ അല്ല; മറിച്ച് അവരുടെ സ്വകാര്യ ജീവിതത്തിലാണ്. വ്യക്തിത്വമുള്ള ആളുകൾ ചെയ്യേണ്ടത് അതുതന്നെയാണ്.

ഇവിടെയും ഫിലിപ്പ് മാമ്പാട് വ്യത്യസ്തനല്ല.കുടുംബത്തെയും പോലീസിനെയും ആക്ഷേപിച്ച് സോഷ്യൽ മീഡിയ രംഗത്തെത്തി.ഫിലിപ്പ് മാമ്പാട് എന്ന “നന്മമരം” കടപുഴകി വീഴുന്നത് വിശ്വസിക്കാനാവാതെ ചില ആരാധകർ കേസെടുത്ത പോലീസിനും കുടുംബത്തിനും നേരെ സൈബർ ആക്രമണം നടത്തുകയാണ്. ഫിലിപ്പ് മാമ്പാട് ലഹരിക്കെതിരെ ക്ലാസുകൾ എടുത്തിരുന്ന ആളായതിനാൽ ലഹരി മാഫിയ അദ്ദേഹത്തെ കുടുക്കിയതാണെന്നാണ് ചിലരുടെ ആക്ഷേപം. പോലീസും അതിജീവിതയുടെ കുടുംബവും ഇതിന് ഒത്തുകളിക്കുന്നുവെന്നും ഒരു വിഭാഗം ആരോപിക്കുന്നു.
എന്നാൽ സംഭവങ്ങൾ എങ്ങനെയായിരുന്നു എന്ന് പഠിച്ചപ്പോഴാണ് നിജസ്ഥിതി പുറത്തുവന്നത്. പിതാവ് ഉപേക്ഷിച്ച് പോയ കുടുംബമാണ് കുട്ടിയുടേത്. മാതാവ് പുറത്തു ജോലിക്ക് പോയി കുടുംബം പോറ്റുകയായിരുന്നു. മാനസിക വെല്ലുവിളി നേരിടുന്ന കുട്ടി വലിയമ്മയുടെ കൂടെയാണ് താമസിച്ചിരുന്നത്.കുട്ടിയുടെ സ്വഭാവത്തിലുള്ള പ്രശ്നങ്ങൾ കൗൺസിലിംഗിലൂടെ പരിഹരിക്കാമെന്നും അതിനായി തന്റെ കൂടെ താമസിപ്പിക്കാമെന്നും ഫിലിപ്പ് മാമ്പാട് കുടുംബത്തെ വിശ്വസിപ്പിച്ചതായാണ് വിവരം. കൗൺസിലിംഗ് നടത്തുന്നതിനായി മാമ്പാട്ടുള്ള ഫിലിപ്പിന്റെ വീട്ടിലേക്ക് രക്ഷിതാക്കൾ കുട്ടിയെകൊണ്ടുപോയതിനെത്തുടർന്ന് അവൾ അവിടെ താമസിച്ചുവരികയായിരുന്നു. ഒരു പരിചയക്കാരന്റെ ഉറപ്പ് വിശ്വസിച്ചാണ് കുട്ടിയെ അവിടെ ഏൽപ്പിച്ചത്. കഴിഞ്ഞ സെപ്റ്റംബർ മൂന്നിന് രക്ഷിതാക്കളുടെ അറിവില്ലാതെ പെൺകുട്ടിയെ കാസർകോട്ടേക്ക് കൊണ്ടുപോയെന്നും, കാഞ്ഞങ്ങാട്ടുള്ള ഒരു സ്വകാര്യ ഹോട്ടലിൽ മുറിയെടുത്ത് പലതവണ ലൈംഗികാതിക്രമം നടത്തിയെന്നുമാണ് കേസ്. ദിവസങ്ങൾക്കകം കുട്ടി തന്നെ തിരികെ കൊണ്ടുപോകണമെന്ന് രക്ഷിതാക്കളോട് കരഞ്ഞ് ആവശ്യപ്പെട്ടതായും പറയുന്നു. നിയമനടപടികളെക്കുറിച്ച് ധാരണയില്ലാത്ത കുടുംബം വിഷയത്തിൽ എന്ത് ചെയ്യണമെന്നറിയാതെ ആശയക്കുഴപ്പത്തിലായിരുന്നു. ഇതിനിടയിൽ ഒരു ബന്ധുവഴി ഒരു പോലീസ് ഓഫീസർ സംഭവം അറിഞ്ഞു. അദ്ദേഹത്തിന്റെ പിന്തുണയും ധൈര്യവുമാണ് കുടുംബത്തെ പരാതി നൽകാൻ പ്രേരിപ്പിച്ചത്.
ഖുർആൻ വായിച്ചതോടുകൂടിയാണ് തൻറെ കണ്ണ് നിറഞ്ഞു എന്ന് പറഞ്ഞുകൊണ്ട് ഇയാൾ ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ ഇട്ടിരുന്നു. ഒരു സമുദായത്തിന്റെ മുഴുവനും പിന്തുണ ലഭിക്കുക ലക്ഷ്യമിട്ട് മാത്രമാണ് ഇയാൾ ഇത്തരത്തിൽ ഒരു വീഡിയോ ഇട്ടതെന്നും വ്യക്തമാവുകയാണ്. ഇതും ഇത്തരത്തിലുള്ള കള്ളന്മാരുടെ തട്ടിപ്പിന്റെ മറ്റൊരു രീതിയായി മാറുകയാണ്.
ഇതിനുമുമ്പും നിരവധി “നന്മമരങ്ങൾ” കടപുഴകി വീണിട്ടുണ്ട്. സോഷ്യൽ മീഡിയ ഗിമിക്കുകൾ വഴി ദിവസങ്ങൾക്കകം “നന്മമരം” ആയി ഉയരുന്നവരെ സൂക്ഷിക്കുക. അതിവിനയം കാട്ടി സമൂഹത്തിൽ സംസാരിക്കുന്നവരെ സൂക്ഷിക്കുക. ഇവരിൽ ചിലർ സമൂഹത്തിന് ശാപങ്ങളായി മാറാറുണ്ട് — വേദന അറിയിക്കാതെ രക്തം ഊറ്റിക്കുടിക്കുന്ന രാക്ഷസ വവ്വാലുകളെപ്പോലെ.
