OpenZone Banner

Last Updated on 04 Feb 2026 • 8:21 PM by Openzone Online

Advertisement

ലേസർ കവചത്തിലേക്ക് ലോകം; അയൺ ബീം-ഗോൾഡൻ ഡോം മുന്നേറ്റം, മിനി മിസൈൽ പ്രതിരോധവുമായി ഇന്ത്യയും ബഹിരാകാശ യുദ്ധത്തിലേക്ക്കരയുദ്ധവും കടൽയുദ്ധവും പിന്നിലാക്കി ലോകം ഇനി ആകാശത്തെയും ബഹിരാകാശത്തെയും കേന്ദ്രീകരിച്ച യുദ്ധസാങ്കേതികവിദ്യകളിലേക്ക് നീങ്ങുന്നു. റോക്കറ്റുകൾ, ഡ്രോണുകൾ, ബാലിസ്റ്റിക് മിസൈലുകൾ എന്നിവയെ ചെറുക്കാൻ ലേസർ അധിഷ്ഠിതവും മൾട്ടി-ലെയേർഡുമായ മിസൈൽ പ്രതിരോധ സംവിധാനങ്ങളാണ് രാജ്യങ്ങൾ വികസിപ്പിക്കുന്നത്. ഈ രംഗത്ത് ഇസ്രയേൽ, അമേരിക്ക, ഇന്ത്യ എന്നിവർ മുന്നേറ്റത്തിലാണ്.ഗാസയിൽ നിന്നുള്ള നിരന്തര റോക്കറ്റ് ആക്രമണങ്ങളെ ചെറുക്കാൻ ഇസ്രയേൽ 2011-ൽ വിന്യസിച്ച ‘അയൺ ഡോം’ സംവിധാനം വർഷങ്ങളോളം ശക്തമായ പ്രതിരോധം കാഴ്ചവെച്ചു. റഡാർ സഹായത്തോടെ ശത്രു റോക്കറ്റുകളുടെ പാത കണക്കാക്കി ‘താമിർ’ ഇന്റർസെപ്റ്റർ മിസൈലുകൾ ഉപയോഗിച്ച് അവയെ ആകാശത്തുവെച്ച് തന്നെ തകർക്കുകയാണ് ഇതിന്റെ രീതി. എന്നാൽ ഓരോ ഇന്റർസെപ്റ്ററിനും ഏകദേശം 40–50 ആയിരം ഡോളർ വരെ ചെലവാകുമ്പോൾ, ശത്രുവിന്റെ റോക്കറ്റുകൾക്ക് വെറും നൂറുകണക്കിന് ഡോളർ മാത്രമാണ് ചെലവ് എന്നത് സാമ്പത്തിക സമ്മർദം സൃഷ്ടിച്ചു. 2023 ഒക്ടോബർ ഹമാസ് ആക്രമണത്തിന് പിന്നാലെ കൂടുതൽ ശക്തമായ പ്രതിരോധത്തിലേക്ക് ഇസ്രയേൽ കടന്നു.ഇതിന്റെ ഭാഗമായാണ് ‘അയൺ ബീം’ എന്ന ലേസർ അധിഷ്ഠിത സംവിധാനം വികസിപ്പിച്ചത്. 100 കിലോവാട്ട് കരുത്തുള്ള ലേസർ രശ്മി ഉപയോഗിച്ച് ഡ്രോണുകളും റോക്കറ്റുകളും മോർട്ടാറുകളും നിമിഷങ്ങൾക്കുള്ളിൽ നശിപ്പിക്കാൻ കഴിയുന്ന സംവിധാനമാണിത്. വൈദ്യുതി ലഭ്യമാകുന്നിടത്തോളം തുടർച്ചയായി പ്രവർത്തിക്കാനാകുന്നതും ഓരോ പ്രയോഗത്തിനും വെറും 2–5 ഡോളർ മാത്രം ചെലവാകുന്നതുമാണ് ഇതിന്റെ വലിയ പ്രത്യേകത. കൂടാതെ ദൂരപ്രഹര ബാലിസ്റ്റിക് മിസൈലുകളെ അന്തരീക്ഷത്തിന് പുറത്തുവെച്ച് തന്നെ തകർക്കുന്ന ‘ആറോ’ സംവിധാനം കൂടി ഇസ്രയേലിന്റെ പ്രതിരോധ കവചം ശക്തിപ്പെടുത്തുന്നു.അമേരിക്കയും സമാനമായ രീതിയിൽ വൻകരയെ മുഴുവൻ സംരക്ഷിക്കാൻ ‘ഗോൾഡൻ ഡോം’ എന്ന സമഗ്ര മിസൈൽ പ്രതിരോധ പദ്ധതിയുമായി മുന്നോട്ട് പോകുകയാണ്. ഏകദേശം 330 ലക്ഷം കോടി രൂപ ചെലവാകുമെന്നാണ് കണക്കാക്കുന്ന ഈ പദ്ധതി ലേസർ, സാറ്റലൈറ്റ്, മിസൈൽ പ്രതിരോധ സാങ്കേതികവിദ്യകൾ സംയോജിപ്പിച്ച വലിയ സുരക്ഷാ കവചമാകും.ഇന്ത്യയും ഈ രംഗത്ത് ശക്തമായി മുന്നേറുകയാണ്. എസ്-400, ബാലിസ്റ്റിക് മിസൈൽ ഡിഫൻസ് (PAD, AAD), ‘പ്രോജക്റ്റ് കുശ’ എന്നിവയിലൂടെ പ്രധാന നഗരങ്ങൾക്ക് മൾട്ടി-ലെയേർഡ് സുരക്ഷ ഒരുക്കുന്നു. കൂടാതെ ഡിആർഡിഒ വികസിപ്പിച്ച ‘ദുര്‍ഗ-2’ ലേസർ ആയുധ സംവിധാനം ഡ്രോണുകളെയും മിസൈലുകളെയും തകർക്കാൻ ശേഷിയുള്ളതായും സൈനിക വൃത്തങ്ങൾ വ്യക്തമാക്കുന്നു.ഇതോടെ പരമ്പരാഗത ആയുധങ്ങൾക്ക് പകരം ലേസർ, ഡ്രോൺ, സാറ്റലൈറ്റ് അധിഷ്ഠിത സാങ്കേതികവിദ്യകളാണ് ഭാവി യുദ്ധങ്ങളുടെ ദിശ നിശ്ചയിക്കുന്നത്. ലോകം പതുക്കെ ബഹിരാകാശ യുദ്ധകാലത്തേക്ക് കടക്കുകയാണെന്ന വിലയിരുത്തലാണ് പ്രതിരോധ വിദഗ്ധരുടെത്.

ഈ വാർത്ത ഷെയർ ചെയ്യൂ
One thought on “ലേസർ കവചത്തിലേക്ക് ലോകം; അയൺ ബീം-ഗോൾഡൻ ഡോം മുന്നേറ്റം, മിനി മിസൈൽ പ്രതിരോധവുമായി ഇന്ത്യയും ബഹിരാകാശ യുദ്ധത്തിലേക്ക്.”

Leave a Reply

Your email address will not be published. Required fields are marked *

You missed