Last Updated on 16 Nov 2026 • 10:46 AM by Openzone Online

Advertisement

ചെറുതോണി: കാൻസർ രോഗബാധയെ തുടർന്ന് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്ന ചെറുതോണി ആലപ്പാട്ട് വീട്ടിൽ വിനീത (തുഷാര–42) അന്തരിച്ചു. ഇന്ന് ഉച്ചയോടെയാണ് മരണം സ്ഥിരീകരിച്ചത്.

ഗുരുതരമായ രോഗബാധയെ തുടർന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു. വിനീതയുടെ ചികിത്സയ്ക്കായി കുടുംബം സുമനസ്സുകളുടെ സഹായം തേടിയിരുന്നു. നാട്ടിലെ വലിയ വിഭാഗം ജനങ്ങൾ ഇവർക്കായി പണം കണ്ടെത്തുന്നതിന് വേണ്ടി ശ്രമങ്ങൾ നടത്തി വരികയായിരുന്നു.

രോഗത്തോട് പോരാടി ജീവിതത്തിലേക്ക് തിരിച്ചുവരാനുള്ള ശ്രമങ്ങൾക്കൊടുവിലാണ് മരണം സംഭവിച്ചത്. ഇടുക്കി കളക്ടറേറ്റിൽ റവന്യൂ സർവീസിൽ അടുത്തിടെയാണ് വിനീത ജോലിയിൽ പ്രവേശിച്ചത്. ഭർത്താവ്: അനുമോൻ. മകൾ: കൃഷ്ണേന്ദു (വിദ്യാർത്ഥിനി).

ഈ വാർത്ത ഷെയർ ചെയ്യൂ

Leave a Reply

Your email address will not be published. Required fields are marked *