Last Updated on 10 Nov 2026 • 7:40 AM by Openzone Online

ചെറുതോണി :ഇടുക്കി ജില്ലാ ആസ്ഥാന മേഖലയിൽ നിന്നുള്ള പുതിയ പ്രിയദർശിനി കെഎസ്ആർടിസി സർവീസിന് ചെറുതോണിയിൽ തുടക്കമായി. ചെറുതോണി ടൗണിൽ നടന്ന ചടങ്ങിൽ ഇടുക്കി എംഎൽഎ റോയി കെ. പൗലോസ് സർവീസ് ഫ്ലാഗ് ഓഫ് ചെയ്തു.
കെഎസ്ആർടിസിയുടെ ചെറുതോണി ഡിപ്പോയിൽ നിന്നാണ് പുതിയ സർവീസ് ആരംഭിക്കുന്നത്. ചെറുതോണിയിൽ നിന്ന് പുറപ്പെടുന്ന ബസ് അടിമാലി വഴി നെടുങ്കണ്ടത്തെത്തി കുമളിയിൽ സർവീസ് അവസാനിപ്പിക്കും. തുടർന്ന് പിറ്റേന്ന് രാവിലെ ഇതേ റൂട്ടിലൂടെ മടങ്ങുന്ന ബസ് നെടുങ്കണ്ടം, മഞ്ഞപ്പാറ, മുരിക്കാശ്ശേരി വഴി ചെറുതോണിയിൽ തിരിച്ചെത്തുന്ന രീതിയിലാണ് സർവീസ് ക്രമീകരിച്ചിരിക്കുന്നത്.

പുതിയ സർവീസ് ആരംഭിക്കുന്നതോടെ ഈ റൂട്ടിലെ യാത്രക്കാർക്ക് കൂടുതൽ യാത്രാസൗകര്യം ലഭിക്കുമെന്നാണ് പ്രതീക്ഷ.ഫ്ലാഗ് ഓഫ് ചടങ്ങിൽ വാഴത്തോപ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആൻസി തോമസ്, ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ.പി. ഉസ്മാൻ, മരിയാപുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജിപ്സി ജിമ്മി, പൊതുപ്രവർത്തകരായ എം.കെ. പുരുഷോത്തമൻ, എം.ഡി. അർജുനൻ, അഡ്വ. അനീഷ് ജോർജ്, സി.പി. സലീം, അനിൽ ആനിക്കനാട് തുടങ്ങിയവർ ഉൾപ്പെടെ നിരവധി പേർ പങ്കെടുത്തു.

