Last Updated on 29 Oct 2026 • 4:19 AM by Openzone Online

Advertisement

ചെറുതോണി: പോലീസ് സ്മൃതി ദിന വാരാചരണത്തിന്റെ ഭാഗമായി വാഴത്തോപ്പ് പഞ്ചായത്തിലെ ചെട്ടുമറ്റം കവല കേന്ദ്രീകരിച്ച് സംയുക്ത മോക്ക് ഡ്രിൽ സംഘടിപ്പിച്ചു. മണ്ണിടിച്ചിൽ ഉണ്ടായാൽ വിവിധ സേനകൾ എങ്ങനെ ഏകോപിച്ച് രക്ഷാപ്രവർത്തനം നടത്തണമെന്നതായിരുന്നു പരിശീലനത്തിന്റെ വിഷയം.

പോലീസും എൻഡിആർഎഫും ഫയർഫോഴ്സും സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചത്. എൻഡിആർഎഫ് കമാൻഡർ പ്രദീഷ് വൈ പരിപാടികൾക്ക് നേതൃത്വം നൽകി. വാഴത്തോപ്പ് ഗ്രാമപഞ്ചായത്ത് അംഗങ്ങളും പങ്കെടുത്തു.

ഈ വാർത്ത ഷെയർ ചെയ്യൂ

Leave a Reply

Your email address will not be published. Required fields are marked *