Last Updated on 08 Oct 2026 • 9:28 AM by Openzone Online

ചെറുതോണി: തുടരെത്തുടരെ പാമ്പുകടിയേറ്റ് വാർത്തകളിൽ ഇടം നേടിയ വാഴത്തോപ്പ് പഞ്ചായത്ത് പെരുംകാല സ്വദേശിയായ വെള്ളാക്കാട്ട് വീട്ടിൽ മോൻസിക്ക് വീണ്ടും പാമ്പുകടി. ഇന്ന് ഉച്ചയോടെ കീരിത്തോട് പണിയെടുക്കുന്നതിനിടെയാണ് ഇത്തവണയും മൂർഖൻ പാമ്പിന്റെ കടിയേറ്റത്.
നാലുമാസം മുൻപ് പാണ്ടിപ്പാറയ്ക്ക് സമീപം തോട്ടത്തിൽ പണിയെടുക്കുന്നതിനിടയിലും മോൻസിക്ക് മൂർഖൻ പാമ്പിന്റെ കടിയേറ്റിരുന്നു. ചികിത്സയ്ക്കുശേഷം സുഖം പ്രാപിച്ചെങ്കിലും വീണ്ടും പാമ്പുകടിയേൽക്കുകയായിരുന്നു. ഇന്ന് കീരിത്തോട് വച്ച് മോൻസിക്ക് പാമ്പിൻറെ കടിയേറ്റത് കൈക്കാണ്.
ഇതോടെ മോൻസിക്ക് പാമ്പുകടിയേൽക്കുന്നത് എട്ടാം തവണയായി. കടിയേറ്റതിനെ തുടർന്ന് ഇടുക്കി മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ച മോൻസിയെ എമർജൻസി വിഭാഗത്തിലെ ഐസിയുവിൽ പ്രവേശിപ്പിച്ചു. ആന്റിവെനം നൽകി ചികിത്സ തുടരുന്നതായി ഡോക്ടർമാർ അറിയിച്ചു.തുടരെത്തുടരെ പാമ്പുകടിയേൽക്കുന്ന മോൻസിയുടെ സംഭവം നേരത്തെയും വാർത്തകളിൽ ഇടം നേടിയിരുന്നു.

