Last Updated on 02 Oct 2026 • 12:25 AM by Openzone Online

Advertisement

ചെറുതോണി : കേന്ദ്ര സർക്കാരിന് വേണ്ടി തെരഞ്ഞെടുപ്പ് കമ്മീഷനെ ഉപയോഗിച്ച് രാജ്യത്തെ ജനാധിപത്യ സംവിധാനം മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ തകർത്തു എന്ന് ആരോപിച്ചാണ് കോൺഗ്രസ് ഇടുക്കി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പരിപാടികൾ സംഘടിപ്പിച്ചത്.

ഗ്യാനേഷ് കുമാർ രാജിവെക്കുക എസ്ഐആർ പുനർ ക്രമീകരിക്കുക എസ്ഐആറിന്റെ പേരിൽ രാജ്യത്തെ നീക്കം ചെയ്ത വോട്ടുകൾ പുന സ്ഥാപിക്കുക ക്രമക്കേടിന് നേതൃത്വം നൽകിയ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ രാജിവെയ്ക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് പ്രതിഷേധ പരിപാടികൾ സംഘടിപ്പിച്ചത്.

ചെറുതോണി പാലത്തിൽ നിന്ന് ആരംഭിച്ച പ്രതിഷേധ മാർച്ച് ടൗൺ ചുറ്റി സെൻട്രൽ ജംഗ്ഷനിൽ സമാപിച്ചു.തുടർന്ന് നടന്ന സമ്മേളനം കെപിസിസി വൈസ് പ്രസിഡണ്ട് റോയി കെ പൗലോസ് എം എൽ എ ഉദ്ഘാടനം ചെയ്തു.

കെപിസിസി സെക്രട്ടറിമാരായ അഡ്വ. എസ് അശോകൻ ഇബ്രാഹിംകുട്ടി കല്ലാർ കെപിസിസി വക്താവും ഉടുമ്പൻചോല എംഎൽഎയുമായ അഡ്വ: സേനാപതി വേണു, പീരുമേട് എംഎൽഎ അഡ്വ.സിറിയക് തോമസ് ദേവികുളം എംഎൽഎ എഫ് രാജ ഡിസിസി ജനറൽ സെക്രട്ടറി എം ഡി അർജ്ജുനൻ അസംഘടിത തൊഴിലാളി യൂണിയൻ കോൺഗ്രസ്സ് സംസ്ഥാന പ്രസിഡണ്ട് എ പി ഉസ്മാൻ, മഹിളാകോൺഗ്രസ് ജില്ലാ പ്രസിഡണ്ട് മിനി സാബു, ഡിസിസി സെക്രട്ടറി അഡ്വ: കെ ബി സെൽവം, ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സാന്ദ്രമോൾ ജിന്നി എന്നിവർ സംസാരിച്ചു.

ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ടി എസ് സിദ്ധിക്ക്, ഡിസിസി ഭാരവാഹികൾ ബ്ലോക്ക് മണ്ഡലം പ്രസിഡണ്ട്മാർ, ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടുമാർ പോഷക സംഘടന ഭാരവാഹികൾ ഉൾപ്പെടെ നിരവധി പേർ പ്രതിഷേധ പരിപാടികൾക്ക് നേതൃത്വം നൽകി.

ഈ വാർത്ത ഷെയർ ചെയ്യൂ

Leave a Reply

Your email address will not be published. Required fields are marked *

You missed