Last Updated on 29 Sep 2026 • 6:45 AM by Openzone Online

Advertisement

കഞ്ഞിക്കുഴി: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയോട് ലൈംഗികാതിക്രമം നടത്തിയ കേസിൽ വിചാരണയ്ക്കിടെ ഒളിവിൽ പോയ പ്രതിയെ ഇടുക്കി ജില്ലാ പോലീസ് മേധാവിയുടെ എൽ.പി. സ്ക്വാഡ് പിടികൂടി.

വയനാട് പൊഴുതന സ്വദേശി വൈശാഖ് (22) ആണ് പിടിയിലായത്. കേസിനാസ്പദമായ സംഭവം 2024-ലാണ് നടന്നത്. ഇൻസ്റ്റഗ്രാം വഴിയാണ് പ്രതി അതിജീവിതയുമായി അടുപ്പത്തിലായത്. തുടർന്ന് വിവാഹവാഗ്ദാനം നൽകി വിശ്വാസം നേടിയ ശേഷം അതിജീവിതയുടെ വീട്ടിൽ അതിക്രമിച്ച് കയറി ലൈംഗികാതിക്രമം നടത്തിയെന്നാണ് കേസ്.

എറണാകുളം ജില്ലയിലെ ഞാറക്കൽ എന്ന സ്ഥലത്തുനിന്നാണ് പ്രതിയെ പിടികൂടിയത്. വിചാരണ കാലയളവിൽ പ്രതി ഒളിവിൽ പോവുകയായിരുന്നു.

ഈ വാർത്ത ഷെയർ ചെയ്യൂ

Leave a Reply

Your email address will not be published. Required fields are marked *

You missed