Last Updated on 27 Sep 2026 • 5:44 AM by Openzone Online

Advertisement

ചെറുതോണി: ലയൺസ് ക്ലബ് ഇടുക്കി, നാഷണൽ ഹെൽത്ത് മിഷൻ ഇടുക്കി, എസ്.എ.റ്റി തിരുവനന്തപുരം എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ 18 വയസ്സിന് താഴെയുള്ള കുട്ടികൾക്കായി സൗജന്യ ഹൃദ്രോഗ നിർണയ ക്യാമ്പ് ഇടുക്കി മെഡിക്കൽ കോളേജിൽ നടത്തി.

ഇടുക്കിയിൽ ആദ്യമായാണ് ഇത്തരത്തിലുള്ള ക്യാമ്പ് സംഘടിപ്പിച്ചത്. എക്കോ ഉൾപ്പെടെയുള്ള ആധുനിക സംവിധാനങ്ങളോടൊപ്പം വിദഗ്ധ ഹൃദ്രോഗ ഡോക്ടർമാരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. ക്യാമ്പിൽ രജിസ്റ്റർ ചെയ്ത 175 കുട്ടികൾക്ക് പരിശോധന ലഭിച്ചു.ചികിത്സ ആവശ്യമായ കുട്ടികൾക്ക് സർജറി ഉൾപ്പെടെയുള്ള തുടർചികിത്സ എസ്.എ.റ്റി, കോട്ടയം, തിരുവനന്തപുരം, കോഴിക്കോട് മെഡിക്കൽ കോളജുകളിലും സർക്കാർ എംപാനൽ ചെയ്ത സ്വകാര്യ ആശുപത്രികളിലും സൗജന്യമായി ലഭ്യമാക്കുമെന്ന് സംഘാടകർ അറിയിച്ചു. ലയൺസ് ക്ലബ്ബ് ജില്ലാ ക്യാബിനറ്റ് സെക്രട്ടറി ജയൻ അഗസ്റ്റിൻ അധ്യക്ഷത വഹിച്ച യോഗം ലയൺസ് ക്ലബ് പ്രസിഡൻറ് ഡോക്ടർ സിബി ജോർജ് ഉദ്ഘാടനം ചെയ്തു.

ലയൺസ് ക്ലബ്ബ് ഭാരവാഹികളായ ജോസ് കുഴികണ്ടം, ഷിജോ തടത്തിൽ, ബാബു ജോസഫ്, ഡോക്ടർ ലക്ഷ്മി, ഡോക്ടർ ഹരികൃഷ്ണൻ, ഡോക്ടർ രോഹിത് രാജ് കോ-ഓഡിനേറ്റർ ജയകുമാർ, എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.

ഈ വാർത്ത ഷെയർ ചെയ്യൂ

Leave a Reply

Your email address will not be published. Required fields are marked *

You missed