Last Updated on 26 Sep 2026 • 1:25 PM by Openzone Online

Advertisement

ചെറുതോണി: വൈദ്യുതി തടസ്സങ്ങൾ ഉണ്ടാകുമ്പോൾ ഇടുക്കി ജില്ലാ ആസ്ഥാനം മേഖലയിലെ രാത്രികാല ജീവിതവും വ്യാപാര പ്രവർത്തനങ്ങളും ദുരിതത്തിലാകുന്ന സാഹചര്യത്തിൽ, ഇന്നലെ വൈദ്യുതി നിയന്ത്രണം ഒഴിവാക്കാനായതിൽ ആശ്വാസം. ഇത്തരത്തിൽ വൈദ്യുതി പ്രതിസന്ധിയില്ലാത്ത സാഹചര്യം തുടർന്നും നിലനിർത്തണമെന്നാണ് നാട്ടുകാരുടെയും വ്യാപാരികളുടെയും ആവശ്യം.

വൈദ്യുതി മുടങ്ങുമ്പോൾ മത്സ്യ-മാംസ വ്യാപാര സ്ഥാപനങ്ങൾ ഉൾപ്പെടെയുള്ള കടകളിൽ മെഴുകുതിരി വെളിച്ചത്തിലും ഹെഡ്‌ലൈറ്റ് വെളിച്ചത്തിലും ജോലി ചെയ്യേണ്ട സാഹചര്യമുണ്ടാകാറുണ്ട്. ഇടവഴികളിലും മറ്റും രാത്രികാലങ്ങളിൽ വെളിച്ചം ഇല്ലാതാകുന്നത് യാത്രയ്ക്കും പൊതുസുരക്ഷയ്ക്കും ബുദ്ധിമുട്ടുണ്ടാക്കുന്നതായും നാട്ടുകാർ പറയുന്നു.

(ചെറുതോണിയിലെ മത്സ്യ വ്യാപാര സ്ഥാപനത്തിൽ വൈദ്യുതി ഇല്ലാത്ത സമയത്ത് ഹെഡ്ലൈറ്റ് ഉപയോഗിച്ച് മീൻ വൃത്തിയാക്കുന്ന തൊഴിലാളി. )

ഹോട്ടലുകളിലും വ്യാപാര സ്ഥാപനങ്ങളിലും വൈദ്യുതി തടസ്സം പ്രവർത്തനങ്ങളെ ബാധിക്കുന്നുണ്ട്. ഈ സാഹചര്യത്തിൽ തുടർന്നും വൈദ്യുതി തടസ്സം ഉണ്ടാകാതെ നടപടികൾ സ്വീകരിക്കണമെന്നാണ് ആവശ്യം ഉയരുന്നത്.ബൈറ്റ്വൈദ്യുതി വിതരണത്തിലെ സംസ്ഥാനതല സാഹചര്യങ്ങൾ കളമശ്ശേരിയിലെ സ്റ്റേറ്റ് ലോഡ് ഡെസ്പാച്ച് സെന്റർ നിരീക്ഷിക്കുകയും ആവശ്യമായ സാഹചര്യങ്ങളിൽ ബന്ധപ്പെട്ട സബ്സ്റ്റേഷനുകളുമായി ഏകോപിപ്പിച്ച് ലോഡ് നിയന്ത്രണം ക്രമീകരിക്കുകയും ചെയ്യുന്നതായാണ് കെഎസ്ഇബി ഉദ്യോഗസ്ഥരിൽ നിന്ന് ലഭിക്കുന്ന വിവരം.അതേസമയം, സെപ്റ്റംബർ 25-ന് സംസ്ഥാനത്തെ വൈദ്യുതി ഉപയോഗം ഉയർന്ന നിലയിലായിരുന്നെങ്കിലും, ആന്ധ്രാപ്രദേശിലെ APCPDCL-ൽ നിന്ന് 150–300 മെഗാവാട്ട് വരെ വൈദ്യുതി ലഭ്യമാക്കുകയും മധ്യപ്രദേശിൽ നിന്നുള്ള സ്വാപ്പിലൂടെ പീക്ക് സമയത്ത് 200 മെഗാവാട്ട് ലഭിക്കുകയും ചെയ്തതായി കെഎസ്ഇബി പ്രസിദ്ധീകരിച്ച വിവരത്തിൽ പറയുന്നു. ഇതോടെ ഇന്നലെ വൈദ്യുതി നിയന്ത്രണം ഒഴിവാക്കാൻ സാധിച്ചു.

ഇന്നലെ സാധ്യമായതുപോലെ അധിക വൈദ്യുതി ലഭ്യതയും ആവശ്യമായ ക്രമീകരണങ്ങളും തുടർന്നും ഉറപ്പാക്കി, വരും ദിവസങ്ങളിലും വൈദ്യുതി നിയന്ത്രണങ്ങളില്ലാതെ കടന്നുപോകാൻ കഴിയണമെന്നാണ് ഇടുക്കിയിലെ ജനങ്ങളുടെ പ്രധാന ആവശ്യം.

ഈ വാർത്ത ഷെയർ ചെയ്യൂ

Leave a Reply

Your email address will not be published. Required fields are marked *

You missed