Last Updated on 10 Sep 2026 • 1:21 PM by Openzone Online

ചെറുതോണി: ക്വാർട്ടേഴ്സിൽ നിന്ന് കാണാതായ ക്രൈം ഡിറ്റാച്ച്മെന്റ് ഉദ്യോഗസ്ഥന്റെ കാർ പാർക്ക് ചെയ്ത സ്ഥലത്തിന് സമീപത്തെ കൊക്കയിൽ കണ്ടെത്തി. ക്രൈം ഡിറ്റാച്ച്മെന്റ് ഉദ്യോഗസ്ഥനായ ജയകുമാറിന്റെ വെള്ള നിറത്തിലുള്ള ടൊയോട്ട എറ്റിയോസ് ലിവ കാറാണ് കണ്ടെത്തിയത്.
വ്യാഴാഴ്ച വൈകിട്ട് 4.30ഓടെയാണ് പൈനാവ് ആന വാർഡിലെ ക്വാർട്ടേഴ്സിൽ നിന്ന് കാർ കാണാതായത്. തുടർന്ന് ഇടുക്കി പോലീസ് അന്വേഷണം ആരംഭിക്കുകയും വിവിധ ഭാഗങ്ങളിൽ പരിശോധന നടത്തുകയും ചെയ്തു. ഇതിനിടെ പാർക്ക് ചെയ്തിരുന്ന സ്ഥലത്തുനിന്ന് അൽപം മുന്നിലായി ഏകദേശം 30 അടി താഴ്ചയിലുള്ള കൊക്കയിൽ കാർ കണ്ടെത്തുകയായിരുന്നു.
കാർ മോഷ്ടാക്കൾ കടത്തിക്കൊണ്ടുപോയതാണെന്ന സംശയത്തിൽ അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് വാഹനം അപ്രതീക്ഷിതമായി കണ്ടെത്തിയത്. സംഭവത്തിൽ പോലീസ് വിശദമായ പരിശോധന തുടരുകയാണ്.

