OpenZone Banner

Last Updated on 18 Jul 2026 • 6:37 AM by Openzone Online

Advertisement

കഞ്ഞിക്കുഴി: നിയന്ത്രണം നഷ്ടപ്പെട്ട കാർ പാലത്തിന്റെ കൈവരികൾ തകർത്ത് പഴയരിക്കണ്ടം പുഴയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ അഞ്ച് പേർക്ക് പരിക്കേറ്റു. ഇന്ന് രാവിലെ 6.30ഓടെയായിരുന്നു അപകടം.മതാവിന്റെ 40-ാം ചരമദിന ചടങ്ങിൽ പങ്കെടുക്കാൻ പള്ളിയിലേക്ക് പോകുകയായിരുന്ന കുടുംബം സഞ്ചരിച്ച കാറാണ് അപകടത്തിൽപ്പെട്ടത്. കാറിൽ അഞ്ച് പേരാണ് ഉണ്ടായിരുന്നത്.

കാർ ഓടിച്ചിരുന്ന മൈലപ്പുഴ സ്വദേശിനി എംബ്രയിൽ സ്വപ്നയ്ക്ക് ഗുരുതരമായി പരിക്കേറ്റു. സ്വപ്നയുടെ ഭർതൃസഹോദരി ലൈസ (60), സിമോൾ, ക്രിസ്റ്റ (10), സാന്ദ്ര (14), സാനിയ (15) എന്നിവർക്കും പരിക്കേറ്റിട്ടുണ്ട്. ഇവരെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.കഴിഞ്ഞ രണ്ട് ദിവസമായി മഴ കുറഞ്ഞതിനെ തുടർന്ന് പുഴയിലെ ജലനിരപ്പ് താഴ്ന്നിരുന്നതിനാൽ വൻ ദുരന്തമാണ് ഒഴിവായത്. അപകടത്തെ തുടർന്ന് പ്രദേശവാസികളും രക്ഷാപ്രവർത്തകരും ചേർന്നാണ് വാഹനത്തിലുണ്ടായിരുന്നവരെ പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചത്.

ഈ വാർത്ത ഷെയർ ചെയ്യൂ

Leave a Reply

Your email address will not be published. Required fields are marked *

You missed