Last Updated on 17 Apr 2026 • 3:31 PM by Openzone Online

ഇടുക്കി: കഞ്ഞിക്കുഴി പോലീസ് സ്റ്റേഷൻ പരിധിയിലെ കോട്ടുപാളാ വനമേഖലയിൽ അസ്ഥികൂടാവസ്ഥയിൽ ഒരു മൃതദേഹം കണ്ടെത്തി. മണിയാറൻകുടി സ്വദേശിയായ കഴിഞ്ഞ ഡിസംബർ മുതൽ കാണാതായ വ്യക്തിയുടേതാണ് മൃതദേഹമെന്നാണ് പ്രാഥമിക സംശയം.
മൃതദേഹം ഏറെക്കാലം പഴക്കമുള്ളതിനാൽ പൂർണമായും അഴുകി അസ്ഥികൂടമായി മാറിയ നിലയിലാണ് കണ്ടെത്തിയത്. സ്ഥലത്ത് കണ്ടെത്തിയ വസ്ത്രങ്ങൾ പരിശോധിച്ചാണ് ഇത് ഈ വ്യക്തിയുടേതാണ് എന്ന് നാട്ടുകാർ തിരിച്ചറിഞ്ഞത്. എന്നാൽ ഔദ്യോഗികമായ സ്ഥിരീകരണം ഉണ്ടായിട്ടില്ല.
ഇന്ന് ഉച്ചയോടെ വിവരം മണിയാറൻകുടിയിലെ ബന്ധുക്കൾക്കും നാട്ടുകാർക്കും ലഭിച്ചതിനെ തുടർന്ന് നിരവധി പേർ സ്ഥലത്തെത്തി. എന്നാൽ വൈകുന്നേരം വരെ പോലീസെത്താത്തതിനെതിരെ നാട്ടുകാർ പ്രതിഷേധം രേഖപ്പെടുത്തി.
നാളെ ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയതിന് ശേഷം മാത്രമേ മൃതദേഹാവശിഷ്ടങ്ങൾ ബന്ധുക്കൾക്ക് വിട്ടുനൽകുകയുള്ളൂവെന്ന് അധികൃതർ അറിയിച്ചു. സംഭവത്തിൽ കൂടുതൽ അന്വേഷണം തുടരുകയാണ്.
