Last Updated on 04 Jun 2026 • 10:51 AM by Openzone Online

ചെറുതോണി: സിനിമാ ഛായാഗ്രാഹകൻ എൽദോസ് ഐസക്കിന്റെ മാതാവും വാഴത്തോപ്പ് പുന്നാപ്പിള്ളിയിൽ പരേതനായ പി.ഐ. ഐസക്കിന്റെ (ഗവ. കോൺട്രാക്ടർ, സെന്റ് ജോർജ് ഇൻസ്റ്റിറ്റ്യൂട്ട്, ചെറുതോണി) ഭാര്യയുമായ മേരി ഐസക് (69) നിര്യാതയായി.ഭൗതികശരീരം വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് 3 മണി മുതൽ വാഴത്തോപ്പ് പുന്നാപ്പിള്ളിയിലെ വസതിയിൽ പൊതുദർശനത്തിന് വയ്ക്കും. സംസ്കാരം ജൂൺ 6 ശനിയാഴ്ച ഉച്ചകഴിഞ്ഞ് 2 മണിക്ക് എറണാകുളം കിഴിമുറി സെന്റ് ജോർജ് ഓർത്തഡോക്സ് വലിയപള്ളിയിൽ നടക്കും.പരേത അമയപ്ര വാറനാട്ട് കുടുംബാംഗമാണ്. മക്കൾ: എൽദോസ് ഐസക്ക് (സിനിമാ ഛായാഗ്രാഹകൻ), എബി ഐസക്ക്. മരുമക്കൾ: ജിസ്മി (മാലിദ്വീപ്), ജസ്ന. കൊച്ചുമക്കൾ: ഡിയോൺ, ഡക്സ, ആദം, ആമി.
