OpenZone Banner

Last Updated on 10 Jul 2026 • 1:00 PM by Openzone Online

Advertisement

ചെറുതോണി :വാഴത്തോപ്പ് പള്ളിത്താഴത്ത്വച്ചാണ് ഇന്നലെ അപകടമുണ്ടായത്. ചെറുതോണിയിൽ നിന്ന് മണിയാറംകുടിയിലേക്ക് പോവുകയായിരുന്ന ഒരു ഓട്ടോറിക്ഷയും, പള്ളിത്താഴെ സ്റ്റാൻഡിൽ നിന്ന് സർവീസ് ആരംഭിക്കുകയായിരുന്ന മറ്റൊരു ഓട്ടോറിക്ഷയും തമ്മിലാണ് കൂട്ടിയിടിച്ചത്. ഇടിയുടെ ആഘാതത്തിൽ ചെറുതോണിയിൽ നിന്നുവന്ന ഓട്ടോറിക്ഷ റോഡിൽ മറിഞ്ഞു. അപകടസമയത്ത് ഈ വാഹനത്തിൽ ആറ് ആളുകൾ ഉണ്ടായിരുന്നു. പരിക്കേറ്റ നാല് പേരെയും നാട്ടുകാരുടെ നേതൃത്വത്തിൽ ഉടൻ തന്നെ ഇടുക്കി മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ല.

അതേസമയം അപകടത്തിന് പിന്നാലെ പോലീസിനും മോട്ടോർ വാഹന വകുപ്പിനുമെതിരെ പ്രതിഷേധവുമായി മറ്റ് ഓട്ടോറിക്ഷാ തൊഴിലാളികൾ രംഗത്തെത്തി. മണിയാറംകുടി മേഖലയിൽ നിന്ന് അനധികൃതമായി നടത്തുന്ന സമാന്തര സർവീസുകളുടെ അമിതവേഗവും മത്സരയോട്ടവുമാണ് ഇത്തരം അപകടങ്ങൾക്ക് കാരണമാകുന്നതെന്ന് അവർ ആരോപിച്ചു. നിയമം ലംഘിച്ചുള്ള ഇത്തരം സർവീസുകൾ യാത്രക്കാരുടെയും മറ്റ് റോഡ് ഉപയോക്താക്കളുടെയും ജീവന് ഭീഷണിയാണെന്നും തൊഴിലാളികൾ പറഞ്ഞു.

ഒരു ഓട്ടോറിക്ഷയിൽ ഏഴും എട്ടും ആളുകളെ കുത്തിനിറച്ച് നടത്തുന്ന അനധികൃത സർവീസുകൾക്കെതിരെ ചെറുതോണിയിലെയും വാഴത്തോപ്പിലെയും ഓട്ടോറിക്ഷാ തൊഴിലാളികൾ പലതവണ പരാതികൾ നൽകിയിട്ടും പോലീസും മോട്ടോർ വാഹന വകുപ്പും ഫലപ്രദമായ നടപടി സ്വീകരിച്ചിട്ടില്ലെന്നാണ് അവരുടെ ആരോപണം. ബന്ധപ്പെട്ട വകുപ്പുകൾ അടിയന്തരമായി കർശന നടപടി സ്വീകരിച്ചില്ലെങ്കിൽ സമാനമായ അപകടങ്ങൾ ഇനിയും ആവർത്തിക്കുമെന്ന മുന്നറിയിപ്പും തൊഴിലാളികൾ നൽകി.

ഈ വാർത്ത ഷെയർ ചെയ്യൂ

Leave a Reply

Your email address will not be published. Required fields are marked *

You missed