Author: Openzone Online

ധീരജ് വധം വീണ്ടും വിവാദത്തിൽ: സിപിഎമ്മിനെതിരെ ഗുരുതര ആരോപണവുമായി ജോയി തോമസ്.യാത്രാമധ്യേ എന്ത് സംഭവിച്ചു എന്ന് മാർക്സിസ്റ്റ് പാർട്ടി വ്യക്തമാക്കണം.

ഇടുക്കി എഞ്ചിനീയറിങ് കോളേജ് വിദ്യാർഥി ധീരജ് കൊല്ലപ്പെട്ടതിനു പിന്നിൽ മാർക്സിസ്റ്റ് പാർട്ടി പ്രവർത്തകരാണ് എന്ന് ആരോപിച്ച് മുൻ ഡിസിസി പ്രസിഡണ്ട് ജോയി തോമസ്. സംസ്ഥാനത്തെ പിടിച്ചു കുലുക്കിയ സംഭവത്തിന് പിന്നിൽ വലിയ ഗൂഢാലോചന നടന്നുവെന്ന രീതിയിലാണ് ഇപ്പോൾ ഈ ആരോപണം ഉയർന്നിരിക്കുന്നത്.…

തടിയമ്പാട് പാലം അനുവദിച്ച സമയത്തിന് മുൻപ് തന്നെ പൂർത്തിയാക്കുമെന്ന് എം പി ഡീൻ കുര്യാക്കോസ് . തടിയമ്പാട് പാലത്തിൻ്റെ നിർമ്മാണം നടക്കുന്ന സ്ഥലത്ത് സന്ദർശനം നടത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം..

ചെറുതോണി : വാഴത്തോപ്പ്–മരിയപുരം പഞ്ചായത്തുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന തടിയമ്പാട് പാലത്തിന്റെ നിർമ്മാണം അനുവദിച്ച സമയത്തിന് മുൻപ് തന്നെ പൂർത്തിയാക്കുമെന്ന് ഡീൻ കുര്യാക്കോസ് എംപി പറഞ്ഞു. പാലത്തിന്റെ നിർമ്മാണ പുരോഗതി വിലയിരുത്തുന്നതിനായി സ്ഥലത്തെത്തിയ എംപി കരാറുകാരുമായും എൻജിനീയർമാരുമായും ബന്ധപ്പെട്ട ഉദ്യോഗസ്ഥരുമായും ചര്‍ച്ച നടത്തിയ…

“പെരിയാറിൽ ഞെട്ടിക്കുന്ന കാഴ്ച: ഒരുമിച്ച് നാല് പെരുമ്പാമ്പുകൾ ചത്തു – വിഷജലം സംശയം, അന്വേഷണം ആരംഭിച്ചു. തടിയമ്പാട് ഭാഗത്താണ് പെരുമ്പാമ്പുകൾ കൂട്ടത്തോടെ ചത്തിട്ടുള്ളത്”

ഇടുക്കി: പെരിയാറിൽ മത്സ്യബന്ധനത്തിനായി ഇട്ട വലയിലാണ് നാല് പെരുമ്പാമ്പുകൾ ചത്തനിലയിൽ കണ്ടെത്തിയത്. ഇതിൽ രണ്ട് പെരുമ്പാമ്പുകൾ മത്സ്യബന്ധന വലയിൽ കുടുങ്ങിക്കിടക്കുകയും മറ്റ് രണ്ടെണ്ണം ജലോപരിതലത്തിൽ പൊങ്ങിക്കിടക്കുകയും ചെയ്യുന്നതാണ് കണ്ടത്. ഈ സംഭവം പ്രദേശവാസികളെയും മത്സ്യബന്ധനക്കാരെയും ഒരുപോലെ ഞെട്ടിച്ചിരിക്കുകയാണ്. പെരിയാറിൽ വെള്ളം ഗണ്യമായി…

ചെറുതോണിയിൽ ഇതര സംസ്ഥാന തൊഴിലാളി കഞ്ചാവുമായി എക്സൈസിന്റെ പിടിയിൽ; പിടിയിലായത് മജിദുൽ ഹഖ്. കോളേജ് വിദ്യാർത്ഥികളെ ലക്ഷ്യമിട്ട് ലഹരി വിതരണം നടത്തിയതായി സംശയം

ചെറുതോണി: തങ്കമണിയിൽ എക്സൈസ് സംഘത്തിന്റെ പരിശോധനയിൽ ഇതര സംസ്ഥാന തൊഴിലാളി ഉണക്ക കഞ്ചാവുമായി പിടിയിലായി. വെസ്റ്റ് ബംഗാൾ സ്വദേശിയായ മജിദുൽ ഹഖ് (Majidul Haque) ആണ് ഏകദേശം 450 ഗ്രാം ഉണക്ക കഞ്ചാവുമായി പിടിയിലായത്.ചെറുതോണിയിലും സമീപ പ്രദേശങ്ങളിലും കോളേജ് വിദ്യാർത്ഥികളെയും ഇതര…

വാഴത്തോപ്പ് പഞ്ചായത്ത് പ്രസിഡണ്ട് ആൻസി തോമസിന്റെ മർദ്ദനമേറ്റ് സിജി ചാക്കോയുടെ പല്ല് ഇളകി. സിജിയുടെ വലതു കവിളിൽ കനത്തിൽ മുറിപ്പാട്. കമ്മറ്റിക്കിടെ ഉണ്ടായ സംഘർഷത്തിൽ ഇരു വിഭാഗങ്ങളും ആശുപത്രിയിൽ ചികിത്സ തേടി. സംഭവം സാക്ഷര കേരളത്തിന് തന്നെ അപമാനം.

വാഴത്തോപ്പ് പഞ്ചായത്ത് കമ്മിറ്റി യോഗത്തിനിടെ ഉണ്ടായ സംഘർഷത്തിൽ പഞ്ചായത്ത് പ്രസിഡണ്ട് ആൻസി തോമസ്, വൈസ് പ്രസിഡണ്ട് സെലിൻ വിൻസൺ, പ്രതിപക്ഷ അംഗങ്ങളായ സിജി ചാക്കോ, പ്രഭാ തങ്കച്ചൻ എന്നിവരാണ് ഇടുക്കി മെഡിക്കൽ കോളേജിൽ ചികിത്സ തേടിയത്. സംഭവത്തിൽ പ്രതിപക്ഷ അംഗം സിജി…

വാഴത്തോപ്പ് പഞ്ചായത്ത് കമ്മറ്റി യോഗത്തിൽ സംഘർഷം, പ്രസിഡണ്ട് ആൻസി തോമസിന്റെ സാരി വലിച്ചു പറിച്ച് ഇടത് പക്ഷ മെമ്പർക്കെതിരെ. പരാതി. പ്രതിപക്ഷ അംഗം സിജി ചാക്കോക്കെതിരെ ആണ് പരാതി. കയ്യാങ്കളിക്ക് പിന്നാലെ പോലീസ് കാവലിൽ കമ്മറ്റി നടപടികൾ പൂർത്തിയാക്കി.

ഇടുക്കി: വാഴത്തോപ്പ് പഞ്ചായത്ത് ഓഫീസിൽ നടന്ന കമ്മിറ്റി യോഗത്തിനിടെ പഞ്ചായത്ത് പ്രസിഡണ്ട് ആൻസി തോമസിന്റെ സാരി പ്രതിപക്ഷ അംഗമായ സിജി ചാക്കോ വലിച്ചുപറിച്ചെന്ന ഗുരുതര ആരോപണം . സംഭവത്തെ തുടർന്ന് പഞ്ചായത്ത് ഓഫീസിൽ സംഘർഷാവസ്ഥ നിലനിന്നതോടെ ഇടുക്കി പോലീസിന്റെ കർശന കാവലിലാണ്…

ഹോട്ടൽ മാലിന്യവും മനുഷ്യവിസർജ്യങ്ങളും പുറത്തേക്ക് ഒഴുക്കി; തടിയമ്പാട് പ്രദേശവാസികൾ ദുരിതത്തിൽ, ദുർഗന്ധവും ഈച്ച ശല്യവും വർദ്ധിച്ചതോടെ ദുരിതത്തിലാണ് തടിയമ്പാട് പബ്ലിക് മാർക്കറ്റ് പരിസരത്തെ കുടുംബങ്ങൾ.

തടിയമ്പാട് പ്രവർത്തിക്കുന്ന ജോ & ജോ ഹോട്ടലിൽ നിന്നുള്ള കക്കൂസ് മാലിന്യങ്ങൾ ഉൾപ്പെടെ അഴുക്ക് വെള്ളം പുറത്തേക്ക് ഒഴുക്കിയതോടെ പ്രദേശവാസികൾ ഗുരുതര ദുരിതത്തിലായി. നിരവധി തവണ പരാതി നൽകിയിട്ടും ആരോഗ്യവകുപ്പ് അടക്കമുള്ള ബന്ധപ്പെട്ട അധികാരികൾ യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ലെന്നതാണ് നാട്ടുകാരുടെ ആരോപണം.…

പത്തനംതിട്ട ഏനാത്ത് സ്വദേശിനിയായ 35 വയസ്സുകാരിയുടെ മരണം, യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി അറസ്റ്റിൽ. കൊല്ലം സ്വദേശി മുഹമ്മദ് ആണ് പ്രതി.

പത്തനംതിട്ട ജില്ലയിലെ ഏനാത്ത് സ്വദേശിനിയായ 35 വയസ്സുകാരി ആത്മഹത്യ ചെയ്ത സംഭവത്തിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി മുഹമ്മദ് സുഹൈൽ അൻസാരി അറസ്റ്റിലായി. ആത്മഹത്യാ പ്രേരണ (അബെറ്റ്മെന്റ് ടു സൂയിസൈഡ്) കുറ്റം ചുമത്തിയാണ് ഏനാത്ത് പോലീസ് ഇയാളെ കസ്റ്റഡിയിലെടുത്തത്. കോടതി റിമാൻഡ്…

ഇടുക്കി സീറ്റ് ഇത്തവണ കോൺഗ്രസ് ഏറ്റെടുക്കില്ല, ഹൈറേഞ്ച് സ്വദേശിക്ക് മുൻതൂക്കം; കോതമംഗലത്ത് ഷിബു തെക്കുംപുറം, ഇരിങ്ങാലക്കുടയിൽ കെ വി കണ്ണൻ — ജോസഫ് വിഭാഗം സ്ഥാനാർത്ഥി നിർണയം അന്തിമഘട്ടത്തിൽ

തൊടുപുഴ: കേരള കോൺഗ്രസ് (ജോസഫ് വിഭാഗം) ഇതുവരെ തീരുമാനമെടുക്കാതെ അവശേഷിച്ചിരുന്ന രണ്ട് സീറ്റുകളിലെ സ്ഥാനാർത്ഥി നിർണയം അന്തിമഘട്ടത്തിൽ. ഔദ്യോഗിക പ്രഖ്യാപനം മാത്രമാണ് ഇനി ബാക്കി. ഇടുക്കി സീറ്റിന്റെ കാര്യത്തിൽ ഏകദേശം ധാരണയായിട്ടുണ്ടെങ്കിലും കോൺഗ്രസുമായി തുടരുന്ന ചർച്ചകളാണ് പ്രഖ്യാപനം വൈകാൻ കാരണമായത്.ഇടുക്കി സീറ്റിൽ…

ഏത്ത കായ്ക്ക് വില ഇടിവ്; പ്രതിസന്ധിയിലും ഐക്യത്തോടെ മുന്നേറി തണൽ കർഷകസംഘം, വാഴത്തോപ്പ് കേന്ദ്രമായി പ്രവർത്തിക്കുന്ന തണൽ കർഷകസംഘം ഇത് മൂന്നാം വർഷമാണ് മാതൃകാപരമായ പ്രവർത്തനങ്ങളുമായി മുന്നേറുന്നത്.

വാഴത്തോപ്പ്: ഏത്തക്കായുടെ വില കുത്തനെ ഇടിഞ്ഞ സാഹചര്യത്തിലും ഐക്യത്തോടെ കൃഷി പ്രവർത്തനങ്ങൾ മുന്നോട്ട് കൊണ്ടുപോകുന്ന മാതൃകാപരമായ പ്രവർത്തനങ്ങളുമായി വാഴത്തോപ്പ് കേന്ദ്രമായി പ്രവർത്തിക്കുന്ന തണൽ കർഷകസംഘം മൂന്നാം വർഷത്തിലേക്ക് കടന്നു. 12ഓളം അംഗങ്ങളുള്ള സംഘത്തിലെ കർഷകർ, സംഘത്തിന്റെ നേതൃത്വത്തിൽ ഏത്തവാഴ ഉൾപ്പെടെ വിവിധതരത്തിലുള്ള…

You missed