Last Updated on 23 Nov 2026 • 11:40 AM by Openzone Online

Advertisement

ചെറുതോണി :ഇടുക്കി മെഡിക്കൽ കോളേജിലെ പുതിയ മന്ദിരത്തിലെ സെപ്റ്റിക് ടാങ്ക് നിറഞ്ഞൊഴുകിയിട്ടും പ്രശ്നത്തിന് പരിഹാരം കാണാതെ അധികൃതർ. കാലങ്ങളായി തുടരുന്ന ഈ ദുരവസ്ഥ രോഗികൾക്കും വിദ്യാർത്ഥികൾക്കും നാട്ടുകാർക്കും ഒരുപോലെ ദുരിതമാകുകയാണ്.

(നിറഞ്ഞൊഴുക സെപ്റ്റിക് ടാങ്ക്)

ചെറുതോണി അണക്കെട്ടിലേക്ക് സന്ദർശകർ കടന്നുപോകുന്ന റോഡിനോട് ചേർന്നുള്ള ഭാഗത്താണ് സെപ്റ്റിക് ടാങ്ക് നിറഞ്ഞൊഴുകുന്നത്. ടാങ്കിൽനിന്നുള്ള മലിനജലം മെഡിക്കൽ കോളേജിന്റെ സംരക്ഷണഭിത്തിയിലൂടെ താഴേക്ക് ഒഴുകി റോഡിലെത്തുകയാണ്.

തുടർന്ന് റോഡിലെ കുഴികളിൽ മലിനജലം കെട്ടിക്കിടക്കുന്നത് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് വഴിവെക്കുമെന്ന ആശങ്കയും ഉയരുന്നുണ്ട്. രോഗികളും മെഡിക്കൽ കോളേജിലെ വിദ്യാർത്ഥികളും ജീവനക്കാരും ഉൾപ്പെടെ നിരവധി പേർ ഇതുവഴിയാണ് ദിവസവും നടന്നുപോകുന്നത്.

മഴ പെയ്യുമ്പോൾ മലിനജലം കൂടുതൽ താഴേക്ക് ഒഴുകി ചെറുതോണി പുഴയിലേക്കും പിന്നീട് പെരിയാറിലേക്കും എത്തിച്ചേരുന്ന ചെറുതോണി കൈത്തോട്ടിൽ കലരുന്ന സാഹചര്യവുമുണ്ട്. ഇത് പരിസ്ഥിതിക്കും പൊതുജനാരോഗ്യത്തിനും ഭീഷണിയാകുമെന്നാണ് നാട്ടുകാരുടെ ആശങ്ക.

(ഇടുക്കി മെഡിക്കൽ കോളേജ് റോഡിലൂടെ ഒഴുകുന്ന മലിനജലം)

വിഷയത്തിൽ ബന്ധപ്പെട്ട അധികൃതർ അടിയന്തരമായി ഇടപെട്ട് ശാശ്വത പരിഹാരം കാണണമെന്നാണ് രോഗികളുടെയും നാട്ടുകാരുടെയും ആവശ്യം.മെഡിക്കൽ കോളേജിലെ വിവിധ പ്രശ്നങ്ങൾ ഒരു വർഷത്തിനുള്ളിൽ പരിഹരിക്കുമെന്ന് റോയി കെ. പൗലോസ് എംഎൽഎ പൊതുവേദികളിൽ ഉറപ്പുനൽകിയിട്ടുള്ളതാണ്.

ഈ വിഷയത്തിലും കൂടുതൽ ജാഗ്രത പുലർത്തുമെന്ന് അദ്ദേഹം വ്യക്തമാക്കിയിരുന്നു.

ഈ വാർത്ത ഷെയർ ചെയ്യൂ

Leave a Reply

Your email address will not be published. Required fields are marked *

You missed