Last Updated on 05 Nov 2026 • 3:52 AM by Openzone Online

Advertisement

കഞ്ഞിക്കുഴി:ഇടുക്കി കഞ്ഞിക്കുഴിയിൽ ജോലി ചെയ്തിരുന്ന അസം സ്വദേശികളായ ദമ്പതികൾ സ്വന്തം കുഞ്ഞിനെ വിൽക്കാൻ ശ്രമിച്ചതായി കണ്ടെത്തി. സംഭവവുമായി ബന്ധപ്പെട്ട് മാതാപിതാക്കളെയും ഇടനിലക്കാരനെയും കട്ടപ്പന പോലീസ് പിടികൂടി.

അസം സ്വദേശിയായ ഇടനിലക്കാരൻ ജാഡുഗോഗിയാണ് നാലുലക്ഷം രൂപയ്ക്ക് കുഞ്ഞിനെ ലഭ്യമാക്കാമെന്ന് കട്ടപ്പനയിലുള്ള സുഹൃത്തിനെ അറിയിച്ചത്. തുടർന്ന് രണ്ടര ലക്ഷം രൂപയ്ക്ക് കുഞ്ഞിനെ കൈമാറാമെന്ന ധാരണയിൽ മാതാപിതാക്കളെയും കുഞ്ഞിനെയും കട്ടപ്പനയിലെത്തിക്കുകയായിരുന്നു.

ഇതിനിടെ സംഭവത്തെക്കുറിച്ച് രഹസ്യവിവരം ലഭിച്ച കട്ടപ്പന പോലീസ് ഇടപെട്ട് മൂന്നുപേരെയും കസ്റ്റഡിയിലെടുക്കുകയായിരുന്നു. മൂന്ന് മക്കളുള്ള ദമ്പതികളുടെ മൂത്ത രണ്ട് കുട്ടികൾ അസമിൽ ഇവരുടെ സഹോദരിയുടെ സംരക്ഷണയിലാണ് കഴിയുന്നത്. സംഭവത്തിൽ പോലീസ് തുടർനടപടികൾ സ്വീകരിച്ചുവരികയാണ്.

ഈ വാർത്ത ഷെയർ ചെയ്യൂ

Leave a Reply

Your email address will not be published. Required fields are marked *

You missed