Last Updated on 04 Nov 2026 • 3:18 PM by Openzone Online

Advertisement

കട്ടപ്പന: വിൽപ്പനയ്ക്കായി സൂക്ഷിച്ചിരുന്ന 1.195 കിലോഗ്രാം കഞ്ചാവുമായി വെസ്റ്റ് ബംഗാൾ സ്വദേശിയെ കട്ടപ്പന പോലീസ് അറസ്റ്റ് ചെയ്തു. മൂർഷിദാബാദ് ജില്ലയിലെ രാജാപ്പൂർ, അപൂർപാറ സ്വദേശിയായ സുമൻ മുള്ള (24) ആണ് പിടിയിലായത്.

രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നവംബർ 3ന് കാഞ്ചിയാർ, ലബ്ബക്കട മേഖലകളിൽ പോലീസ് പരിശോധന നടത്തുകയായിരുന്നു. കട്ടപ്പന പോലീസ് സർക്കിൾ ഇൻസ്പെക്ടർ പ്രേംകുമാർ കെ.യുടെ നിർദേശപ്രകാരം സബ് ഇൻസ്പെക്ടർമാരായ അജേഷ് വിജയൻ, സജികുമാർ, അനൂപ് എം.എസ്., അൻസാർ മോൻ എന്നിവരടങ്ങിയ പോലീസ് സംഘമാണ് പരിശോധന നടത്തിയത്.

തുടർന്ന് നടത്തിയ പരിശോധനയിലാണ് വിൽപ്പനയ്ക്കായി സൂക്ഷിച്ചിരുന്ന 1.195 കിലോഗ്രാം കഞ്ചാവ് കണ്ടെത്തിയത്. സംഭവത്തിൽ പ്രതിയെ കസ്റ്റഡിയിലെടുത്ത പോലീസ് തുടർനടപടികൾ സ്വീകരിച്ചു.

ഈ വാർത്ത ഷെയർ ചെയ്യൂ

Leave a Reply

Your email address will not be published. Required fields are marked *

You missed