Last Updated on 02 Nov 2026 • 8:32 AM by Openzone Online

Advertisement

അടിമാലി: നാല് ദിവസമായി കാണാതായ ദേവിയാർ പത്താംമൈൽ സ്വദേശിയായ ഡെൽമോൻ ദാനിയേൽ (യുവാവ്) എന്നയാൾക്കായി പോലീസും ഡോഗ് സ്ക്വാഡും തിരച്ചിൽ ആരംഭിച്ചു. ദേവിയാർ കോളനിയിൽ താമസിക്കുന്ന ഡാനിയേലിന്റെ രണ്ടാമത്തെ മകനായ ഡെൽമോനെ കണ്ടെത്താനാണ് പരിശോധന.

യുവാവ് കുതിരകുത്തി മലയിലേക്ക് പോയിരിക്കാമെന്ന സംശയത്തെ തുടർന്നാണ് പ്രദേശത്ത് തിരച്ചിൽ നടത്തുന്നത്. കുതിരകുത്തി മലയുടെ താഴ്‌വാരത്തുനിന്ന് ഇയാൾ ഉപയോഗിച്ചിരുന്ന മൊബൈൽ ഫോൺ നശിപ്പിക്കപ്പെട്ട നിലയിൽ കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു. ഇതോടെയാണ് ആശങ്ക ശക്തമായത്.

യുവാവിനെ കാണാനില്ലെന്ന പരാതിയിൽ മാതാപിതാക്കൾ അടിമാലി പോലീസ് സ്റ്റേഷനിൽ പരാതി നൽകിയിട്ടുണ്ട്. പോലീസിന്റെ നേതൃത്വത്തിൽ ഡോഗ് സ്ക്വാഡിന്റെ സഹായത്തോടെ മലനിരകളിലും പരിസരപ്രദേശങ്ങളിലും പരിശോധന തുടരുകയാണ്.

ഡെൽമോനെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ താഴെ പറയുന്ന നമ്പറുകളിൽ അറിയിക്കണമെന്ന് ബന്ധുക്കൾ അഭ്യർത്ഥിച്ചു. അടിമാലി പോലീസ് സ്റ്റേഷൻ: 04864 222145വാർഡ് മെമ്പർ: 07012833202ബ്ലോക്ക് മെമ്പർ: 09447331798യുവാവിനെ കണ്ടെത്തുന്നതിനായി പൊതുജനങ്ങളുടെ സഹായവും അഭ്യർത്ഥിച്ചിട്ടുണ്ട്.

ഈ വാർത്ത ഷെയർ ചെയ്യൂ

Leave a Reply

Your email address will not be published. Required fields are marked *